ഹാസ്യകഥാപാത്രങ്ങളിലൂടെ മലയാളികളെ ഒരുപാട് ചിരിപ്പിച്ച താരമാണ് കല്‍പ്പന. കരിയറിലെ നിര്‍ണ്ണായക ഘട്ടത്തിലൂടെ കടന്നു പോകവെയാണ് അപ്രതീക്ഷിതമായി മരണം അവരെ തേടിയെത്തുന്നത്. ഇപ്പോഴിതാ കല്‍പ്പനയെക്കുറിച്ചുള്ള നടന്‍ നന്ദുവിന്റെ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്.
നന്ദുവിന്റെ വാക്കുകൾ ഇങ്ങനെ….
കല്‍പ്പനയ്ക്ക് ചില ശീലങ്ങളുണ്ട്. 106 എന്ന റൂം വേണം. ടോട്ടല്‍ എഴ് വരണം, നടുവില്‍ സീറോയും വേണം. രണ്ട് പ്രാവശ്യം ഷോയ്ക്ക് പോയപ്പോഴും ഞാനായിരുന്നു കോര്‍ഡിനേറ്റര്‍. ഞാന്‍ ആണ് ആദ്യം റിസപ്ഷനില്‍ ചെന്ന് താക്കോലൊക്കെ വാങ്ങുക. ആദ്യം തന്നെ റൂം നല്‍കുക കല്‍പ്പനയ്ക്കാണ്.
നമ്പര്‍ നോക്കിയിട്ടാകും കൊടുക്കുക. നന്ദുവിനെ ഏല്‍പ്പിച്ചത് നന്നായെന്ന് പറയും. അതിന് ശേഷമാണ് ജഗതി ചേട്ടനും നെടുമുടി വേണു ചേട്ടനുമൊക്കെ കൊടുക്കുക. അവരുടെ ഭാഗ്യ നമ്പര്‍ എന്ന് പറഞ്ഞാണ് 106-ാം നമ്പര്‍ മുറിയെടുക്കുന്നത്. നിര്‍ഭാഗ്യമെന്ന് പറയട്ടെ 106-ാം നമ്പര്‍ മുറിയില്‍ കിടന്നാണ് അവര്‍ മരിക്കുന്നതും.
തെന്നിന്ത്യയാകെ നിറഞ്ഞു നിന്ന നടിയാണ് കല്‍പ്പന. ഒരു സിനിമയുടെ ചിത്രീകരണത്തിനായി ഹൈദരാബാദിലെത്തിയതായിരുന്നു താരം. ഹോട്ടല്‍ മുറിയില്‍ വച്ച് ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു താരം മരണപ്പെടുന്നത്. കല്‍പ്പനയുടെ വിയോഗം മലയാള സിനിമയ്ക്ക് ഒരിക്കലും നികത്താനാകാത്ത വിടവാണ് ബാക്കിയാക്കിയത്. ദേശീയ പുരസ്‌കാരം അടക്കം നേടിയിട്ടുള്ള പ്രതിഭയായിരുന്നു കല്‍പ്പന.
content highlight: Kalpana
















