പ്രഭാസ് നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് രാജാസാബ്. മാരുതിയുടെ സംവിധാനത്തിലെത്തുന്ന ചിത്രത്തിന്റേതായി ടീസര്‍ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. വലിയ കാന്‍വാസിന്‍ വമ്പന്‍ ബഡ്ജറ്റില്‍ ഒരുങ്ങുന്ന രാജാസാബിലെ പാലസും മറ്റ് സെറ്റുകളെല്ലാം തന്നെ ആകര്‍ഷണം നേടിയിരുന്നു. മലയാളിയായ ആര്‍ട്ട് ഡയറക്ടര്‍ രാജീവന്‍ നമ്പ്യാരാണ് ചിത്രത്തിന്റെ ആര്‍ട്ട് ഡയറക്ടര്‍. ഇപ്പോഴിതാ ഉദയനാണ് താരം എന്ന സിനിമയ്ക്ക് ശേഷം തന്നെ ആരും മലയാളത്തിലേക്ക് ക്ഷണിച്ചിട്ടില്ലെന്ന് തുറന്ന് പറയുകയാണ് അദ്ദേഹം. രാജാസാബ് സിനിമയുടെ ടീസര്‍ ലോഞ്ച് ചടങ്ങിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജീവന്‍ നമ്പ്യാര്‍ പറഞ്ഞത്….
‘ഉദയനാണ് താരം എന്ന സിനിമയ്ക്ക് ശേഷം എന്നെ ആരും മലയാളത്തിലേക്ക് ഇതുവരെ വിളിച്ചിട്ടില്ല. ഇപ്പോള്‍ മലയാളത്തില്‍ ജയസൂര്യ നായകനാകുന്ന കത്തനാര്‍ എന്ന സിനിമ ചെയ്യുന്നുണ്ട്. ആ ചിത്രം 3 ഡി അല്ല. ഇതുവരെ 3 ഡി പ്ലാന്‍ ചെയ്തിട്ടില്ല. അഖില്‍ സത്യന്‍ സംവിധാനം ചെയുന്ന നിവിന്‍ പോളി ചിത്രത്തിലും വര്‍ക്ക് ചെയ്യുന്നുണ്ട്. എല്ലാ സെറ്റും വ്യത്യസ്തമായി ചെയ്യാനാണ് എനിക്കിഷ്ടം, ഇതില്‍ ഗോസ്റ്റ് എലമെന്റ് കൊണ്ട് വരാന്‍ വേണ്ടി കളര്‍, ഷേപ്പ്, എല്ലാം വ്യത്യസ്തമാക്കി, കോര്‍ണേഴ്സ് വേണ്ടാന്ന് വെച്ചു, എല്ലാ സൈഡും കര്‍വ്ഡാണ്.അത് ഒരു ഗോസ്റ്റ്ലി ഫീല്‍ കിട്ടാന്‍ വേണ്ടിയിട്ടാണ്. എല്ലാ സെറ്റിലും വ്യത്യസ്തമാവാനാണ് എനിക്ക് ഇഷ്ടം. ഏകദേശം 42,000 സ്‌ക്വയര്‍ ഫീറ്റ് വലുപ്പമുണ്ടാകും പാലസിന്’.
ഡിസംബര്‍ 5 നാണ് മാരുതി തിരിക്കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്ന രാജാസാബിന്റെ വേള്‍ഡ് വൈഡ് റിലീസ്. മാളവിക മോഹനനാണ് ചിത്രത്തില്‍ നായികയായെത്തുന്നത്. തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലായി പാന്‍ ഇന്ത്യന്‍ ചിത്രമായി പ്രദര്‍ശനത്തിനെത്തുന്നത്.
പീപ്പിള്‍ മീഡിയ ഫാക്ടറിയുടെ ബാനറില്‍ ടി.ജി. വിശ്വപ്രസാദാണ് ചിത്രം നിര്‍മ്മിക്കുന്നത്. വിവേക് കുച്ചിബോട്ലയാണ് സഹനിര്‍മ്മാതാവ്. തമന്‍ എസ്. സംഗീതം പകരുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം: കാര്‍ത്തിക് പളനി, ചിത്രസംയോജനം: കോത്തഗിരി വെങ്കിടേശ്വര റാവു, ഫൈറ്റ് കോറിയോഗ്രഫി: രാം ലക്ഷ്മണ്‍ മാസ്റ്റേഴ്സ്, കിംഗ് സോളമന്‍, വിഎഫ്എക്സ്: ബാഹുബലി ഫെയിം ആര്‍.സി. കമല്‍ കണ്ണന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍: രാജീവന്‍, ക്രിയേറ്റീവ് പ്രൊഡ്യൂസര്‍: എസ് എന്‍ കെ, പി.ആര്‍.ഒ.: ആതിര ദില്‍ജിത്ത്.
















