ഓപ്പൺ ആർട്ട് ക്രിയേഷൻസിൻ്റെ ബാനറിൽ ഏ.ആർ. ബിനുൽ രാജ് സംവിധാനം ചെയ്യുന്ന ഒരു വടക്കൻ തേരോട്ടം എന്ന ചിത്രത്തിൻ്റെ ആദ്യ ലിറിക്കൽവീഡിയോ ഗാനം പുറത്തുവിട്ടു.
ഇടനെഞ്ചിലെ മോഹവുമായി എന്നു തുടങ്ങുന്ന മനോഹരമായ ഗാനം ആലപിച്ചിരിക്കുന്നത് യുവനിരയിലെ ശ്രദ്ധേയനായ ഗായകൻ കെ.എസ്. ഹരിശങ്കറും പുതുമുഖ ഗായിക ശ്രീജാ ദിനേശുമാണ്. ഇമ്പമാർന്ന ഈ ഗാനം ഇതിനകം തന്നെ സമൂഹ മാധ്യമങ്ങളിൽ ഏറെ വൈറലായിരിക്കുന്നു.
മലയാള സിനിമയിൽ ഒരു പിടി ഹിറ്റ് ഗാനങ്ങൾ ഒരുക്കിയ ബേണി ഇഗ്നേഷ്യസ് – കൂടുകെട്ടിലെ ബേണിയും, മകൻ ടാൻസനുമാണ് ഈ ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത്.
പിതാവും പുത്രനും ഒന്നിച്ച് സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ഹസീനാ എസ്. കാനമാണ് ഗാനം രചിച്ചിരിക്കുന്നത്. ധ്യാൻ ശീതി വാസനും ദിൽന രാമകൃഷ്ണനുമാണ് ഈ ഗാന രംഗത്തിലെ അഭിനേതാക്കൾ. മികച്ച വിജയം നേടിയ ഡിറ്റക്ടീവ് .ഉജ്ജ്യലൻ എന്ന ചിത്രത്തിനു ശേഷം ധ്യാൻ ശ്രീനിവാസൻ വീണ്ടും പ്രേഷകരെ ഏറെ വശീകരിക്കുന്ന ഒരു കഥാപാത്രമാണ് ഈ ചിത്രത്തിലേത്. ബി.ടെക് ബിരുദം നേടിയിട്ടും വൈറ്റ് കോളർ ജോബ് ആഗ്രഹിക്കാതെ സാധാരണക്കാരനായ ഓട്ടോ റിഷാത്തൊഴിലാളിയായി ജീവിക്കുന്ന ഒരു യുവാവിൻ്റെ കഥയാണ് മലബാറിൻ്റെ പശ്ചാത്തലത്തിലൂടെ അവതരിപ്പിക്കുന്നത്.
സാധാരണക്കാരായ ജനങ്ങളുടെ ഒരു നേർക്കാഴ്ച്ച കൂടിയാണ് ഈ ചിത്രം. മാളവികാ മേനോൻ, ധർമ്മജൻ ബോൾഗാട്ടി വിജയകുമാർ, സോഹൻ സീനുലാൽ, സുധീർ പറവൂർ, സലിം ഹസ്സൻ (മറിമായം ഫെയിലി ആനന്ദ്, രാജേഷ് കേശവ് , രാജ് കപൂർ (തുറുപ്പുഗുലാൻ ഫെയിം) ദിനേശ് പണിക്കർ, ദിലീപ് മേനോൻ, നാറായണൻ നായർ, കിരൺ കുമാർ, അംബികാ മോഹൻ,സംവിധായകൽ മനു സുധാകർ എന്നിവരും പ്രധാന താരങ്ങളാണ്. കോ-പ്രൊഡ്യൂസേർസ് – സൂര്യ എന്ന്.സുഭാഷ്, ജോബിൻ വർഗീസ് തിരക്കഥ -സനു അശോക്. കൈതപ്രമാണ് മറ്റൊരു ഗാന രചയിതാവ്..
ഛായാഗ്രഹണം – പവി.കെ. പവൻ ‘ എഡിറ്റിംഗ് – ജിതിൻ
കലാസംവിധാനം – ബോബൻ. മേക്കപ്പ് – സനൂപ് രാജ്.
കോസ്റ്റ്യും ഡിസൈൻ- സൂര്യ ശേഖർ. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – വിഷ്ണു ചന്രൻ’ ‘
സ്റ്റിൽസ് – ഷുക്കു പള്ളിപ്പറമ്പിൽ പ്രൊജക്റ്റ് ഡിസൈനർ – അമൃതാ മോഹൻ പ്രൊഡക്ഷൻ മാനേജേഴ്സ് – ജോമോൻ ജോയ് ചാലക്കുടി, റമീസ് കബീർ, പ്രൊഡക്ഷൻ കൺട്രോളർ – എസ്സ.കെ. എസ്തപ്പാൻ, വടകര, കോഴിക്കോട് ഒറ്റപ്പാലം ഭാഗങ്ങളിലായിട്ടാണ് ചിത്രീകരണം പൂർത്തിയായിരി ക്കുന്നത്.
content highlight: Oru Vadakkan Therottam
















