Education

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഡിഗ്രി കോഴ്സുകൾ കേരളത്തിൽ | Artificial Intelligence

2026 ൽ AI പ്രൊഫഷണലുകളുടെ ആവശ്യം 10 ലക്ഷത്തിലെത്തും

ഡോ. സി കൃഷ്ണകുമാർ

ലോകം വലിയ മാറ്റത്തിന് വിധേയമായി കൊണ്ടിരിക്കുകയാണ്. മാറ്റത്തിന് അനുസരിച്ച് സമസ്ത മേഖലയും മാറുന്നു, പ്രതേകിച്ചു തൊഴിൽ മേഖല .കരിയർ ലക്‌ഷ്യം വെക്കുന്ന യുവതലമുറയ്ക്ക് കൺഫ്യൂഷനാണ് .എന്തു പഠിക്കണം, എവിടെ പഠിക്കണം ,ഈ കോഴ്സ് പഠിച്ചാൽ ജോലി കിട്ടുമോ എന്നിങ്ങനെ. ടെക്നോളജി

അധിഷ്ഠിത കോഴ്സുകൾ പഠിച്ചാൽ തീർച്ചയായും തൊഴിൽ ലഭിക്കും . പ്ലസ്ടു കഴിഞ്ഞാൽ തിയറിമാത്രം പഠിച്ചിറങ്ങുന്ന ബിരുദധാരികൾ തൊഴിൽമാർക്കറ്റിൽ വെല്ലുവിളി നേരിടും. തൊഴിലിലേക്കു നേരിട്ട് പ്രവേശിക്കാനാകുന്ന രീതിയിൽ പ്രായോഗിക പരിശീലനവും ബിരുദതലത്തിൽത്തന്നെ ലഭിക്കേണ്ടതുണ്ട്. ഈ ലക്ഷ്യം മുൻനിർത്തി രൂപകൽപന ചെയ്തതാണ് കേരളത്തിൽ ഈ അധ്യയന വര്ഷം മുതൽ ആരംഭിക്കുന്ന പുതിയ 3 കുസാറ്റ്കോഴ്സുകൾ. കരിയർ റെഡി ഡിഗ്രി കോഴ്സുകൾ പ്രായോഗിക പരിശീലനത്തിനാണ് ഊന്നൽ നൽകുന്നത്.

എഐ പഠിച്ചാൽ വലിയ തൊഴിൽ സാധ്യത.

കേന്ദ്ര ഇലക്ട്രോണിക്സ് & ഐടി മന്ത്രാലയം പുറത്തിറക്കിയ ഇന്ത്യയുടെ AI വിപ്ലവം: വിക്സിത് ഭാരതിലേക്കുള്ള ഒരു റോഡ്മാപ്പ് എന്ന റിപ്പോർട്ടിൽ പറയുന്നതനുസരിച്ച്, 2026 ആകുമ്പോഴേക്കും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) പ്രൊഫഷണലുകൾക്കുള്ള ആവശ്യകതയിൽ വൻ കുതിച്ചുചാട്ടം ഇന്ത്യയിൽ കാണാൻ സാധ്യതയുണ്ട്. ഒരു ദശലക്ഷം വൈദഗ്ധ്യമുള്ള വ്യക്തികളുടെ ആവശ്യകതയാണ് കണക്കാക്കുന്നത്.2047 ആകുമ്പോഴേക്കും രാജ്യം 23-35 ട്രില്യൺ ഡോളർ സമ്പദ്‌വ്യവസ്ഥയായി മാറാൻ ആഗ്രഹിക്കുന്നതിനാൽ, AI, ഓട്ടോമേഷൻ, ഇന്റർ ഡിസിപ്ലിനറി നവീകരണം എന്നിവയാൽ രൂപപ്പെടുത്തിയ അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന തൊഴിൽ വിപണിയുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി ഉന്നത വിദ്യാഭ്യാസം – പ്രത്യേകിച്ച് എഞ്ചിനീയറിംഗ് മേഖല പരിവർത്തനത്തിന് വിധേയമായിക്കൊണ്ടിരിക്കുകയാണ്.

കേരളത്തിലെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കോഴ്സുകൾ (ഏഷ്യൻ സ്കൂൾ ഓഫ് ബിസിനസ് )

ബിസിഎ (ഓണേഴ്സ്) ഡേറ്റാ സയൻസ്& എഐ

പ്രോഗ്രാമിങ്, മെഷീൻലേണിങ്, സ്റ്റാറ്റിസ്റ്റിക്കൽ അനാലിസിസ് എന്നിവ അടിസ്ഥാനമാക്കിയാണ് ബിരുദപ്രോഗ്രാം. ആഴ്ചയിൽ 20 മണിക്കൂറിലേറെ പ്രായോഗിക പരിശീലനം ലഭിക്കും. പൈത്തൻ, ആർ, എസ്ക്യൂഎൽ, ടെൻ സർഫ്ളോ എന്നീ ടൂളുകളിലും ക്ലൗഡ്പ്ലാറ്റ്ഫോമുകളിലും എഐ ക്യാപ്സ്റ്റോൺ പ്രോജക്ടുകളിലും വിദ്യാർഥികൾക്ക് പരിചയം ലഭിക്കും.

ബികോം (ഓണേഴ്സ്) എഐ & ഫിൻടെക്

ഐആർഡിഎഐ, ബാങ്ക്പ്രൊബേഷനറി ഓഫീസർപരീക്ഷകൾക്കുള്ള പരിശീലനവും ഫിനാൻഷ്യൽ റിപ്പോർട്ടിങ്, പേഴ്സണൽ ഇൻകംടാക്സ്ഫയലിങ്, ജിഎസ്ഐടി ഫയലിങ്, എഐ ഡിസിഷൻമേക്കിങ്, റോബോ- അഡ്വൈസറി, ഇൻവെസ്റ്റ്മെന്റ് പോർട്ട്ഫോളിയോ മാനേജ്മെന്റ് എന്നിവയിലെ പ്രായോഗിക പരിശീലനവും പ്രോഗ്രാമിന്റെ ഭാഗമാണ്.

ബിബിഎ (ഓണേഴ്സ്) ഡിജിറ്റൽ മാർക്കറ്റിങ് & ഇകൊമേഴ്സ്

ഗ്രാഫിക്ഡിസൈൻ, ഇ––കൊമേഴ്സ് വെബ്സൈറ്റ്നിർമാണം, സെർച്ച് എഞ്ചിൻ ഓപ്ടിമൈസേഷൻ എന്നിവയിൽ പ്രായോഗിക പരിശീലനം നൽകുന്നതാണ് ഈ പ്രോഗ്രാം. ഇതിനുപുറമേ വിദ്യാർഥികൾക്ക് വ്യവസായ മേഖലയ്ക്കാവശ്യമായ ഫിഗ്മ, ടാബ്ളോ, പവർ ബിഐ തുടങ്ങിയ പ്ലാറ്റ്ഫോമുകളിലും വൈദഗ്ധ്യം ലഭിക്കും.

ഗൂഗിൾആഡ്സ്, മെറ്റ എന്നിവ സർട്ടിഫൈ ചെയ്ത പ്രാക്ടിക്കൽ മോഡ്യൂളുകളും പാഠ്യപദ്ധതിയുടെ ഭാഗമാണ്. എൻഐഎസ്എം, എൻസിഎഫ്എം എന്നീ വ്യവസായലോകം അംഗീകരിച്ച സർട്ടിഫിക്കേഷനുകൾ നേടാനുള്ള സഹായവും ലഭിക്കും.

4 വർഷ ബിരുദം

ബിരുദപ്രോഗ്രാമുകൾ 4 വർഷ കാലാവധിയുള്ള -തായിരിക്കും, മൂന്നാംവർഷത്തിൽ എക്സിറ്റ്ഓപ്ഷൻ ഉണ്ടായിരിക്കും. മൂന്നാം വർഷത്തിനുശേഷം പുറത്തു കടക്കുന്ന വിദ്യാർഥികൾക്ക് ബികോം/ബിബിഎ/ബിസിഎ ബിരുദം നൽകും. നാലാംവർഷം തുടരുകയും പൂർത്തിയാക്കുകയും ചെയ്യുന്നവർക്ക് ഓണേ -ഴ്സ്ബിരുദവും. വിദ്യാഭ്യാസം തുടരാനും എംബിഎ ബിരുദംനേടാനും ആഗ്രഹിക്കുന്നവർക്ക് മൂന്നാംവർഷത്തിനുശേഷം പുറത്തുകടന്ന്എംബിഎ പ്രോഗ്രാമിൽ ചേരാം.

ബിരുദാനന്തരം ഒരു വിദ്യാർത്ഥിക്ക് AI-യിൽ പഠനം തുടരാൻ കഴിയുമോ?

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയിൽ പഠനം തുടരാനും ഈ മേഖലയിൽ ബിരുദാനന്തര ബിരുദം നേടാനും കുറച്ച് വിദ്യാർത്ഥികൾക്ക് ആഗ്രഹമുണ്ടാകാം. കേരളത്തിൽ AI-യിൽ എംഎസ്‌സി വാഗ്ദാനം ചെയ്യുന്ന കുറച്ച് കോളേജുകൾ ഉണ്ട്. ഐഐടികൾ, ബാംഗ്ലൂരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ്, ഹൈദരാബാദിലെ ഇന്ത്യൻ സ്കൂൾ ഓഫ് ബിസിനസ്, കേരളത്തിന് പുറത്തുള്ള നിരവധി സ്വകാര്യ സർവകലാശാലകൾ തുടങ്ങിയ നിരവധി സ്ഥാപനങ്ങൾ ഇപ്പോൾ AI-യിൽ ബിരുദാനന്തര ബിരുദവും ഡിപ്ലോമ പ്രോഗ്രാമുകളും വാഗ്ദാനം ചെയ്യുന്നു. സമീപഭാവിയിൽ ഈ മേഖല വ്യവസായത്തിൽ എത്രത്തോളം പ്രാധാന്യമർഹിക്കുമെന്ന് ഇത് സൂചിപ്പിക്കുന്നു.

മികച്ച കരിയർ സാധ്യതകൾ

മികച്ച കരിയർ സാധ്യതകളും തുറന്നു തരുന്നതാണ് എഐ പഠനം. ആരോഗ്യസംരക്ഷണം, ധനകാര്യം, സൈബർ സുരക്ഷ തുടങ്ങിയ മേഖലകളിൽ എഐ പ്രൊഫഷണലുകളെ ആവശ്യമുണ്ട്. സാങ്കേതിക കമ്പനികൾ, ഗവേഷണസ്ഥാപനങ്ങൾ, സ്റ്റാർട്ടപ്പുകൾ എന്നിവയിലും അവസരങ്ങൾ കണ്ടെത്താനാവും. മെഷീൻ ലേണിങ് എഞ്ചിനീയർ, എഐ ഗവേഷകൻ, ഡാറ്റാ സയന്റിസ്റ്റ്, എഐ കൺസൾട്ടന്റ് തുടങ്ങിയ തൊഴിൽസാധ്യതകളുണ്ട്. ബിരുദതലംമുതൽ മികച്ച കോഴ്സുകൾ കേരളത്തിലടക്കം ഇന്ന് ലഭ്യമാണ്.

അംഗീകൃത സർവകലാശാലയിൽനിന്ന് ഉചിതമായവ തിരഞ്ഞെടുക്കാം. അതിവേഗം വികസിച്ചു കൊണ്ടിരിക്കുന്ന ഈ മേഖലയിൽ മുന്നേറാൻ, തുടർച്ചയായ പഠനം അത്യാവശ്യമാണ്. മികച്ച എഐ കോഴ്സുകളും സർട്ടിഫിക്കേഷനുകളും പ്രായോഗികപരിശീലനവും നേടണം.

(തിരുവനന്തപുരം ഏഷ്യൻ സ്കൂൾ ഓഫ് ബിസിനസ് ഡയറക്ടറാണ് ലേഖകൻ)

content highlight: Artificial Intelligence 

 

Latest News