സ്‌ക്രിപ്റ്റില്‍ ഇല്ലാത്ത കാര്യങ്ങള്‍ അഭിനേതാക്കള്‍ ചില സീനുകളില്‍ ട്രൈ ചെയ്യുന്നതും അത് പിന്നീട് വലിയ ഇംപാക്ട് ഉണ്ടാകുന്നതും സിനിമയില്‍ സര്‍വ സാധാരണമായ കാര്യമാണ്. എന്നാല്‍ സ്‌പോട്ടില്‍ നടത്തുന്ന ഇത്തരം ഇംപ്രവൈസേഷനുകളെ പ്രോത്സാഹിപ്പിക്കരുതെന്ന് പറയുകയാണ് നടനും സംവിധായകനുമായ ലാല്‍. ക്രൈം ഫയല്‍ സീസണ്‍ 2 സീരിസിന്റെ ഭാഗമായി സൈന സൗത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ലാല്‍.
ലാലിന്റെ വാക്കുകള്‍…
‘അമ്പിളി ചേട്ടനെക്കുറിച്ച് പറയുമ്പോള്‍ ഏറ്റവും കൂടുതല്‍ പറയുന്ന കാര്യം, അദ്ദേഹം ഷോട്ട് എടുക്കുമ്പോള്‍ ഒട്ടും പ്രതീക്ഷിക്കാത്ത ചില ഡയലോഗുകള്‍ പറയും. പക്ഷെ അത് ഒട്ടും പ്രോത്സാഹിപ്പിക്കാന്‍ പറ്റുന്ന കാര്യമല്ല. അങ്ങനെ ചെയ്യാന്‍ പാടില്ല, ചെയ്യുകയാണെങ്കില്‍ ഡയറക്ടര്‍ നിര്‍ബന്ധമായി പറയണം, ഒന്നുകില്‍ പറഞ്ഞിട്ട് ചെയ്യണമെന്ന് പറയണം, അല്ലെങ്കില്‍ നന്നായിട്ടുണ്ട് എന്ന് പറയാം, അത് അല്ലെങ്കില്‍ അത് വേണ്ട എന്നും പറയാം. അല്ലാതെ അത് കഴിവായും മിടുക്കായും എടുക്കുന്നത് ഒട്ടും നല്ല കാര്യമല്ല. എത്ര വലിയ നടന്‍ ആയാലും. ആ സീനിനെ ബാധിക്കും എന്നതിനേക്കാള്‍ കൂടെ നില്‍ക്കുന്ന ആര്‍ട്ടിസ്റ്റുകള്‍ ഉണ്ട്. അയാള്‍ പറഞ്ഞ് അവസാനിപ്പിക്കുന്നിടത്താണ് മറ്റൊരാള്‍ പറയേണ്ടത് , അപ്പോള്‍ അത് കണക്ട് ചെയ്ത് പറയുന്ന ആള്‍ക്ക് ബുദ്ധിമുട്ട് വരും. നമ്മളുടെ പറഞ്ഞൊപ്പിക്കല്‍ കൊണ്ട് വീക്ക് ആകുന്നത് ആ നടനാണ്. ഒരു നടന്‍ ജയിക്കുമ്പോള്‍ മറ്റൊരാള്‍ പരാജയപ്പെടുകയാണ്. അതുകൊണ്ട് തന്നെ ഇത്തരത്തില്‍ വരുന്ന നൈസര്‍ഗികമായ സംഗതികളെ പ്രോത്സാഹിപ്പിക്കരുത്.’
Actually he has a point ,
When an actor improvises on their own without informing the director or co-star, it can make the opposite co-star uncomfortable and create difficulties. alle? pic.twitter.com/mum41dOCVe
— Gokulism 🪄 (@Gokul_Narrates) June 17, 2025
ജൂണ്‍, മധുരം തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ അഹമ്മദ് കബീറാണ് ക്രൈം ഫയല്‍ സീസണ്‍ 2 സംവിധാനം ചെയ്യുന്നത്. സീരീസ് ജൂണ്‍ 20 ന് ജിയോ ഹോട്ട്സ്റ്റാറിലൂടെ സ്ട്രീമിങ് ആരംഭിക്കും. അജു വര്‍ഗീസ്, ലാല്‍, അര്‍ജുന്‍ രാധാകൃഷ്ണന്‍, ലാല്‍, ഹരിശ്രീ അശോകന്‍, നൂറിന്‍ ഷെരീഫ്, സുരേഷ് ബാബു, നവാസ് വള്ളിക്കുന്ന്, ജോയ് ബേബി, ഷിബ്ല ഫറ, ബിലാസ് ചന്ദ്രഹാസന്‍ തുടങ്ങിയവരും രണ്ടാം സീസണില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.