തെന്നിന്ത്യൻ താരം കീര്‍ത്തി സുരേഷ് നായികയാകുന്ന പുതു പുത്തൻ ചിത്രം ‘ഉപ്പു കപ്പുറമ്പു’ ന്റെ അപ്ഡേറ്റ് പുറത്ത്. അനി ഐ വി ശശിയാണ് സംവിധാനം നിര്‍വഹിക്കുന്ന ചിത്രം നേരിട്ട് ഒടിടിയിലേക്കാണ് പ്രദർശനത്തിനെത്തുക. ചിത്രം ജൂലൈ 4 ന് പ്രേക്ഷകർക്ക് മുന്നിൽ എത്തും. ആമസോണ്‍ പ്രൈം വീഡിയോയിലൂടെയാണ് ചിത്രം ഒടിടിയില്‍ പ്രദര്‍ശനത്തിന് എത്തുക. കൂടാതെ ചിത്രത്തിന്റെ ട്രെയിലര്‍ ജൂണ്‍ 19ന് പുറത്തുവിടുമെന്നാണ് പുറത്തുവരുന്ന പുതിയ റിപ്പോര്‍ട്ട്.
കീർത്തി സുരേഷിനോപ്പം സുഹാസ്, ബാബു മോഹൻ, ശത്രു, തല്ലൂരി രാമേശ്വരി എന്നിവരും ചിത്രത്തിൽ പ്രധാനവേഷങ്ങളിൽ എത്തുന്നു. തെലുങ്ക് ഒറിജിനൽ ചിത്രമായ ഉപ്പു കപ്പുറമ്പു തമിഴ്, ഹിന്ദി, മലയാളം, കന്നഡ ഭാഷകളിലും സ്ട്രീം ചെയ്യും. ചിത്രം ഇനി ലോകമെമ്പാടുമുള്ള പ്രേക്ഷകർക്ക് ആമസോണ്‍ പ്രൈം വീഡിയോയിലൂടെ കാണാം.
STORY HIGHLIGHT: uppu kappurambu film update
















