സിനിമ സീരിയല്‍ രംഗത്ത് മികച്ച പ്രകടനം കാഴ്ചവെച്ച നടിയാണ് മഞ്ജു പത്രോസ്. വിവിധ ചാനലുകളിലെ നിരവധി പരിപാടികളിലെ പ്രധാന കഥാപാത്രമായി മഞ്ജു പത്രോസ് പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിയിട്ടുണ്ട്. ഇപ്പോഴിതാ ചെറുപ്പകാലത്തെ ബുദ്ധിമുട്ടുകളെ കുറിച്ച് തുറന്ന് പറയുകയാണ് നടി. കൗമുദി മൂവീസിനു നല്‍കിയ അഭിമുഖത്തില്‍ ആയിരുന്നു നടി ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.
മഞ്ജുവിന്റെ വാക്കുകള്‍…..
”അപ്പന്‍ കഷ്ടപ്പെട്ട് കൂലിപ്പണിയെടുത്താണ് ഞങ്ങളെ വളര്‍ത്തിയത്. ചുമട്ടു തൊഴിലാളിയായിരുന്നു. അതുപോലുള്ള എല്ലാ പണികള്‍ക്കും പോയിരുന്നു. ഇന്ന് സാഹചര്യങ്ങളൊക്കെ മാറി. അപ്പനും അമ്മയുമൊക്കെ നല്ല രീതിയില്‍ ജീവിക്കുന്നത് കാണുമ്പോള്‍ എനിക്ക് സന്തോഷമാണ്. അമ്മയ്ക്ക് ഒരുങ്ങി നടക്കാനൊക്കെ എന്നെക്കാളും ഇഷ്ടമുള്ളയാളാണ്. ഇപ്പോള്‍ അമ്മയ്ക്കിഷ്ടപ്പെട്ട വസ്ത്രമൊക്കെ ധരിച്ചു നടക്കാന്‍ സാധിക്കുന്നുണ്ട്. എന്റെ സഹോദരന്‍ അയര്‍ലണ്ടിലാണ്, നാത്തൂനും ജോലിയുണ്ട്. ഞാന്‍ ഇങ്ങനെയുമായി. ഇതിനൊക്കെ പിന്നില്‍ അച്ഛന്റേയും അമ്മയുടേയും അധ്വാനമാണ്. അമ്മയെ കണ്ടാല്‍ ഇപ്പോഴും ചെറുപ്പമാണെന്നും തന്റെ ചേച്ചിയാണോ എന്നാണ് പലരും ചോദിക്കും.”
ചക്രം, ഉട്ട്യോപ്യയിലെ രാജാവ്, ഉറുമ്പുകള്‍ ഉറങ്ങാറില്ല, മഹേഷിന്റെ പ്രതികാരം, കമ്മട്ടിപ്പാടം, മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍, പഞ്ചവര്‍ണ്ണതത്ത, തൊട്ടപ്പന്‍, ഭൂതകാലം, ഹെവന്‍,ക്വീന്‍ എലിസബത്ത് തുടങ്ങിയ നിരവധി സിനിമകളില്‍ മഞ്ജു പത്രോസ് അഭിനയിച്ചിട്ടുണ്ട്.