കഴിഞ്ഞ കുറച്ച് നാളുകളായി വാര്‍ത്തകളില്‍ ഇടം പിടിച്ച മാധ്യമമാണ്
ചാറ്റ് ജിപിടി. ലോകമെമ്പാടും വിപ്ലവകരമായ മാറ്റങ്ങളാണ് ചാറ്റ് ജിപിടിയിലൂടെ സൃഷ്ടിക്കപ്പെട്ടിട്ടിരിക്കുന്നത്. ഇന്നിപ്പോ എന്തിനും ഏതിനും ചാറ്റ് ജിപിടി എന്ന അവസ്ഥയിലെത്തി ആളുകൾ. ഇപ്പോഴിതാ ശരീര ഭാരം കുറയ്ക്കാൻ ജിമ്മിൽ പോകാതെ, ട്രെയ്നറെ വെയ്ക്കാതെ എന്തിന് ഒരു രൂപ പോലും ചെലഴിക്കാതെ ചാറ്റ് ജിപിടിയുടെ സഹായത്തോടെ ഭാരം കുറച്ച യുവതിയുടെ ഇൻസ്റ്റാഗ്രാം വീഡിയോയാണ് സമൂഹ മാധ്യമങ്ങളിലൂടെ വൈറലാകുന്നത്.
ചാറ്റ്ജിപിടിയുടെ സഹായത്തോടെ 40 ദിവസത്തിനുള്ളിൽ അഞ്ച് കിലോ ഭാരം കുറച്ചെന്നാണ് അഞ്ജനി ഭോജ് എന്ന ഇന്‍സ്റ്റഗ്രാം ഇന്‍ഫ്‌ളുവന്‍സർ പറയുന്നത്. തന്റെ ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ച വീഡിയോയിലൂടെ യുവതി താൻ ശരീര ഭാരം കുറയ്ക്കാൻ സ്വീകരിച്ച മാർഗ്ഗങ്ങളും രീതികളും വിശദീകരിക്കുന്നുണ്ട്. അതിനായി ഭക്ഷണ ക്രമത്തിന്റേയും വ്യായാമ സെഷനുകളുടേയും ഭാഗങ്ങളും യുവതി വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നു.
‘എനിക്ക് പിസിഒഎസ്, ഗ്യാസ് മൂലം വയറ് വീര്‍ക്കുക, ആഹാരത്തിനോടുള്ള ആസക്തി, ഊര്‍ജ്ജക്കുറവ്, കൊഴുപ്പ് എന്നിവയെല്ലാം ഉണ്ട്. എന്നാല്‍ ഇത്തവണ ചാറ്റ്ജിപിടിക്ക് ഒരു പദ്ധതിയുണ്ടായിരുന്നു. ഒരു യഥാര്‍ത്ഥ പദ്ധതി. വീഡിയോയ്‌ക്കൊപ്പം അഞ്ജനി കുറിച്ചു. ഇതിനോടൊപ്പം താൻ എങ്ങനെയാണ് ശരീര ഭാരം കുറച്ചത് എന്നുള്ള കാര്യവും യുവതി പറയുന്നു.
View this post on Instagram
‘ഹായ് ചാറ്റ്ജിപിടി, ഞാൻ [നിങ്ങളുടെ പേര്], [നിങ്ങളുടെ പ്രായം], [ഉയരം], [ഭാരം]. എനിക്ക് പിസിഒഎസ് ഉണ്ട് (നിയന്ത്രിതം). എനിക്ക് കൊഴുപ്പ് കുറയ്ക്കാനും മെലിഞ്ഞ പേശി വളർത്താനും ആഗ്രഹമുണ്ട്. ഞാൻ ആഴ്ചയിൽ 5 ദിവസം വ്യായാമം ചെയ്യുന്നു. ദയവായി എനിക്ക് ആഴ്ചതോറുമുള്ള വ്യായാമവും ഭക്ഷണക്രമവും പറഞ്ഞു തരൂ. ഞാൻ ചിക്കൻ, മുട്ട, ബേസില്‍ സീഡ്‌സ്, സലാഡുകൾ, വേ പ്രോട്ടീന്‍ എന്നിവ കഴിക്കും. എന്നാൽ ഞാൻ പാലുൽപ്പന്നങ്ങളും ഗ്ലൂട്ടനും ഒഴിവാക്കുന്നു (നിങ്ങളുടെ ഭക്ഷണ മുൻഗണനയെ അടിസ്ഥാനമാക്കി വിവരങ്ങൾ നൽകുക.) അഞ്ജനി കുറിച്ചു. കൂടാതെ ഞാനൊരു വ്യായാമം പോലും മുടക്കിയില്ല, ഭക്ഷണക്രമം കൃത്യമായി പാലിച്ചു. ടിയുള്ള ദിവസങ്ങളിലും വ്യായാമം ചെയ്യാന്‍ തീരുമാനിച്ചതിനാല്‍ കുറുക്കുവഴികളൊന്നും ഉപയോഗിച്ചില്ലെന്നും അവർ വിശദീകരിച്ചു.
അഞ്ജനി ഭാരം കുറയ്ക്കാനുള്ള ദിനചര്യ പിന്തുടർന്ന രീതികളും പങ്കുവെച്ചപ്പോൾ ഒട്ടേറെ പേർക്കാണ് പ്രചോദനമായത്. നിരവധി പേർ അഞ്ജനിയുടെ പ്രയത്നത്തെ അഭിനന്ദിച്ച് കമ്മെന്റ് ചെയ്തിരിക്കുന്നത്. ചാറ്റ്ജിപിടിയുടെ സഹായത്തോടെ ശരീര ഭാരം കുറച്ചതിലൂടെ തന്റെ ജീവിതത്തിൽ അച്ചടക്കം വന്നു എന്നും ആത്മവിശ്വാസം വർദ്ധിച്ചു എന്നും അഞ്ജനി വ്യക്തമാക്കി.
STORY HIGHLIGHT: Young woman loses weight with Chat GPT