കനത്ത സുരക്ഷയിൽ ജമ്മുകാശ്മീരിലെ അമർനാഥ് യാത്ര ആരംഭിച്ചിരിക്കുകയാണ്. തീര്‍ഥ യാത്രയ്‌ക്ക് ഇത്തവണ ഹെലികോപ്‌റ്റര്‍ സര്‍വീസ് ഉണ്ടായിരിക്കില്ല.ഇതിന്റെ ഭാഗമായി ജൂലൈ 1 മുതല്‍ ഓഗസ്റ്റ് 10 വരെ മേഖലയില്‍ ഹെലികോപ്‌റ്റര്‍ സര്‍വീസ് നിർത്തിവെച്ചു.
മാത്രമല്ല മേഖലയില്‍ ഡ്രോണുകള്‍, ബലൂണുകള്‍ എന്നിവ പറത്തുന്നതിനും നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഏപ്രില്‍ 22നുണ്ടായ പഹല്‍ഗാം ഭീകരാക്രണത്തിന് ശേഷം മേഖലയില്‍ ഭീകരാക്രമണ ഭീഷണി നിലനില്‍ക്കുന്നുണ്ട്. വിഷയം സംബന്ധത്തിച്ച് ഇന്‍റലിജന്‍സ് ബ്യൂറോയുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് ഇത്തരം നിയന്ത്രണങ്ങള്‍.
അതേസമയം ക്ഷേത്രത്തിലെത്തുന്ന തീര്‍ഥാടകര്‍ക്ക് കനത്ത സുരക്ഷയാണ് ഒരുക്കുന്നത്. ഇതിനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ്പ് ഡെസ്‌ക് സജ്ജമാക്കും. സുരക്ഷാ ഏജൻസികളുമായും ഇന്‍റലിജൻസ് ബ്യൂറോയുമായും ഇതിനെ ബന്ധിപ്പിക്കും.ജൂലൈ 3നാണ് അമര്‍നാഥ് യാത്ര ആരംഭിക്കുക. 38 ദിവസം തുടരുന്ന യാത്ര ഓഗസറ്റ് 8ന് അവസാനിക്കും. കഴിഞ്ഞ വര്‍ഷം 52 ദിവസമായിരുന്നു തീര്‍ഥാടനം. ഇത്തവണ ദിവസങ്ങള്‍ കുറവാണ്.
തീര്‍ഥാടകര്‍ക്ക് ക്ഷേത്രത്തിലെത്താന്‍ ചെറിയ വാഹനങ്ങള്‍ ഉപയോഗിക്കാം. വഴിനീളെ 580ലധികം സൈനികരെയും അര്‍ധ സൈനികരെയും വിന്യസിക്കും. തീര്‍ഥാടകര്‍ക്ക് സുരക്ഷിതവും സുഗമവുമായ യാത്ര ഉറപ്പാക്കുന്നതിനായുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായികൊണ്ടിരിക്കുകയാണെന്നും സുരക്ഷ ഉദ്യോഗസ്ഥന്‍ പറഞ്ഞു.
സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അലോകനം ചെയ്യുന്നതിനായി അമർനാഥ് ദേവാലയ ബോർഡ്, ഡിവിഷണൽ അഡ്‌മിനിസ്ട്രേഷൻ, ജമ്മു കശ്‌മീർ പൊലീസ്, സിഎപിഎഫ് എന്നിവരുമായി ചേര്‍ന്ന് യോഗങ്ങള്‍ നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. അടുത്തിടെ സിആർപിഎഫ് ഡയറക്‌ടർ ജനറൽ ഗ്യാനേന്ദ്ര പ്രതാപ് സിങ് പഹൽഗാം, ജമ്മു, ബേസ് ക്യാമ്പുകൾ, യാത്രി നിവാസ് എന്നിവയുൾപ്പെടെയുള്ള പ്രധാന സ്ഥലങ്ങളില്‍ നേരിട്ടെത്തി സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു.
















