കുക്കർ ചൂടായി വരുമ്പോൾ അതിലേക്കു 2tsp butter ചേർക്കുക. അതിലേക്കു മസാലകൾ ചേർത്ത് 1 മിനിറ്റ് കഴിയുമ്പോൾ സവാള, പച്ചമുളക്, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് എന്നിവ ചേർത്ത് വഴറ്റുക. ഇനി ഇതിലേക്ക് പച്ചക്കറികൾ ചേർക്കുക. പച്ചകറികൾ ചേർത്ത് 2 മിനിറ്റ് ഒന്ന് വഴട്ടിയതിനു ശേഷം ഇതിലേക്ക് കഴുകി വൃത്തിയാക്കി വച്ച ബസ്മതി അരി ചേർക്കുക. ബസ്മതി അരി ചേർത്ത് 2 മിനിറ്റ് കഴിയുമ്പോൾ ഇതിലേക്ക് ആവശ്യമായ വെള്ളം ചേർക്കാം. 1 കപ്പ് അരിക്ക് 1 3/4 കപ്പ് വെള്ളം എന്ന കണക്കിൽ ചേർത്ത് കൊടുക്കാം.
ഇനി ഇതിലേക്ക് ആവശ്യമാ യാ ഉപ്പും ചേർത്തുകൊടുക്കാം.
ഉപ്പ് ചേർത്തിളക്കി വെള്ളം നന്നായി തിളച്ചു വരുമ്പോൾ കുക്കർ മൂടി വച്ച് ഒരു വിസിൽ വരുത്തി എടുക്കാം.
വിസിൽ മുഴുവൻ റിലീസ് ആയതി ന് ശേഷം തുറന്നാൽ അടിപൊളി കുക്കർ പുലാവ് റെഡി.
















