ഒരു പാൻ വച്ച് അതിലേക്കു എണ്ണ (നെയ്യ് )ഒഴിക്കുക. ഇതിലേക്ക് ജീരകം ചേർക്കുക.
ഇതിലേക്ക് സവാളയും വെളുത്തുള്ളിയും ചേർക്കുക. സവാള ചെറിയ ബ്രൗൺ നിറമാകുമ്പോൾ ഇതിലേക്ക് മഞ്ഞൾപ്പൊടിയും ഗരം മസാലയും ചേർക്കുക.
ഇനി ഇതിലേക്ക് കഴുകി വൃത്തിയാക്കി ചെറുതാക്കി അരിഞ്ഞു വച്ചിരിക്കുന്ന ചീര ചേർക്കുക.
കുറച്ചു ഉപ്പുകൂടി ചേർത്ത് ഇളക്കി രണ്ടു മിനിറ്റു മൂടി വക്കുക.
ഇനി ഇതിലേക്ക് വേവിച്ചു വച്ചിരിക്കുന്ന ചോറ് ചേർത്ത് ഇളക്കുക.
















