ഒരു തികഞ്ഞ പൊലീസ് കഥയുടെ ചലച്ചിതാ വിഷ്‌ക്കാരണമായ പോലീസ് ഡേ എന്ന ചിത്രത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായിരിക്കുന്നു. ഈ ചിത്രം ജൂണ്‍ 20ന് പ്രദര്‍ശനത്തിനെത്തുന്നു. നവാഗതനായ സന്തോഷ് മോഹന്‍ പാലോട് സംവാധാനം ചെയ്യുന്ന ഈ ചിത്രം സദാനന്ദ സിനിമാസിന്റെ ബാനറില്‍ സജു വൈദ്യാര്‍ നിര്‍മ്മിക്കുന്നു.
ഒരു ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്റെ കൊലപാതകത്തിന്റെ ചുരുളുകള്‍ നിവര്‍ത്തുന്ന തികഞ്ഞ സസ്‌പെന്‍സ് ത്രില്ലറാണ് ഈ ചിത്രം ടിനി ടോം കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തില്‍, നന്ദു, അന്‍സിബ, ധര്‍മ്മജന്‍ ബൊള്‍ഗാട്ടി, നോബി, ശ്രീധന്യാ, എന്നിവരും നിരവധി പുതുമുഖങ്ങളും അണിനിരക്കുന്നു.
മനോജ്.ഐ.ജി.യുടേതാണ് തിരക്കഥ,ഗാനങ്ങള്‍ – രാജീവ് ആലുങ്കല്‍, ജോസ് മോത്ത.സംഗീതം -റോണി റാഫേല്‍,ഡിനു മോഹന്‍ .ഛായാഗ്രഹണം -ഇന്ദ്രജിത്ത്, എസ്.എഡിറ്റിംഗ് – രാകേഷ് അശോക .കലാസംവിധാനം – രാജു ചെമ്മണ്ണില്‍,കോസ്റ്റ്യും – ഡിസൈന്‍ – റാണാ പ്രതാപ് .മേക്കപ്പ് – ഷാമി. കോ-പ്രാഡ്യൂസേര്‍സ് -സുകുമാര്‍, ജി.ഷാജികുമാര്‍ . ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍ – രതീഷ് നെടുമങ്ങാട്.പ്രൊഡക്ഷന്‍ കണ്‍ ട്രോളര്‍- ‘രാജീവ് കൊടപ്പനക്കുന്ന്.