മലയാളത്തിലും തെലുങ്കിലും തമിഴിലും തിരക്കിലാണ് നടി മാളവിക മോഹനന്‍. മലയാളത്തില്‍ മോഹന്‍ലാലിന്റെ നായികയാണെങ്കില്‍ തെലുങ്കില്‍ പ്രഭാസിന്റെ നായികയാണ് മാളവിക. ഇപ്പോഴിതാ ദി രാജാസാബ് സിനിമയുടെ സെറ്റില്‍വെച്ച് പ്രഭാസിനെ ആദ്യമായി കണ്ടപ്പോഴുള്ള അനുഭവം പങ്കിട്ടിരിക്കുകയാണ് മാളവിക.
സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയാണ് പ്രഭാസിന്റെ ആദ്യമായി കണ്ട അനുഭവം മാളവിക പങ്കുവെച്ചത്.
മാളവികയുടെ കുറിപ്പ് ഇങ്ങനെ…..
‘രാജാസാബ് സിനിമയുടെ ആവേശത്തിലാണ് ഞങ്ങള്‍, എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട നിമിഷങ്ങളില്‍ ഒന്ന്, ഞങ്ങളുടെ സിനിമയുടെ സെറ്റില്‍ വെച്ച് പ്രഭാസ് സാറിനെ ആദ്യമായി കണ്ടപ്പോഴാണ്. ഞാന്‍ മറ്റൊരു സിനിമയുടെ ഷൂട്ടിങ്ങിലായിരുന്നു, ഉറക്കമില്ലാതെ ഹൈദരാബാദിലേക്ക് യാത്ര ചെയ്തിരുന്നു, വളരെ ക്ഷീണിതയായിരുന്നു, പക്ഷേ പ്രഭാസ് സാറിനെ കണ്ട നിമിഷം ഞാന്‍ ഉണര്‍ന്നു! അദ്ദേഹം വളരെ സ്‌നേഹത്തോടെ സ്വാഗതം ചെയ്തു. അദ്ദേഹം നന്നായി സംസാരിക്കുകയും ചെയ്തു’.
We’re buzzing with the excitement of #TheRajaSaabTeaser so I’ll answer this one first ☺️
I would say one of the special moments for me was the first time I met Prabhas sir on the sets of our film.
I was shooting for another film & had travelled to Hyderabad without getting any… https://t.co/6CqCcvyzxc— Malavika Mohanan (@MalavikaM_) June 18, 2025
ഡിസംബര്‍ 5 നാണ് മാരുതി തിരിക്കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്ന രാജാസാബിന്റെ വേള്‍ഡ് വൈഡ് റിലീസ്. മാളവിക മോഹനനാണ് ചിത്രത്തില്‍ നായികയായെത്തുന്നത്. തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലായി പാന്‍ ഇന്ത്യന്‍ ചിത്രമായി പ്രദര്‍ശനത്തിനെത്തുന്നത്. പീപ്പിള്‍ മീഡിയ ഫാക്ടറിയുടെ ബാനറില്‍ ടി.ജി. വിശ്വപ്രസാദാണ് ചിത്രം നിര്‍മ്മിക്കുന്നത്. വിവേക് കുച്ചിബോട്‌ലയാണ് സഹനിര്‍മ്മാതാവ്.
തമന്‍ എസ്. സംഗീതം പകരുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം: കാര്‍ത്തിക് പളനി, ചിത്രസംയോജനം: കോത്തഗിരി വെങ്കിടേശ്വര റാവു, ഫൈറ്റ് കോറിയോഗ്രഫി: രാം ലക്ഷ്മണ്‍ മാസ്റ്റേഴ്‌സ്, കിംഗ് സോളമന്‍, വിഎഫ്എക്‌സ്: ബാഹുബലി ഫെയിം ആര്‍.സി. കമല്‍ കണ്ണന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍: രാജീവന്‍, ക്രിയേറ്റീവ് പ്രൊഡ്യൂസര്‍: എസ് എന്‍ കെ, പി.ആര്‍.ഒ.: ആതിര ദില്‍ജിത്ത്.