തെന്നിന്ത്യന്‍ സിനിമാ ലോകത്ത് വലിയ ജനപ്രീതി നേടിയ നടിയാണ് ജെനീലിയ ഡിസൂസ. ബോളിവുഡില്‍ തിളങ്ങി നില്‍ക്കുമ്പോഴായിരുന്നു നടിയുടെ വിവാഹം. പിന്നീട് പത്ത് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും സിനിമയിലേക്ക് തിരിച്ചെത്തി. ആമിര്‍ ഖാന്‍ ചിത്രം സിത്താരേ സമീര്‍ പേര്‍ എന്ന സിനിമയാണ് നടിയുടേതായി റിലീസിന് ഒരുങ്ങുന്ന പുതിയ ചിത്രം. എന്നാല്‍ ഒരിക്കല്‍ ജോണ്‍ എബ്രഹാമുമായി ചേര്‍ത്ത് നടിയുടെ പേരില്‍ വളരെ വ്യത്യസ്തമായ ഗോസിപ്പുകള്‍ പ്രചരിച്ചിരുന്നു. ഇപ്പോഴിതാ സിദ്ധാര്‍ത്ഥ് കണ്ണനു നല്‍കിയ അഭിമുഖത്തില്‍ അതേ കുറിച്ച് വ്യക്തമാക്കുകയാണ് നടി.
നടിയുടെ പ്രതികരണം….
‘അതില്‍ ഒരു സത്യവുമില്ല. ഞങ്ങള്‍ വിവാഹിതരായിട്ടില്ല. ഈ കഥകള്‍ പിആര്‍ ആണ് പ്രചരിപ്പിച്ചത്, എന്തുകൊണ്ടാണ് അവര്‍ ഇത് ചെയ്തതെന്ന് നിങ്ങള്‍ അവരോട് ചോദിക്കണം’.
ഫോഴ്‌സ് എന്ന സിനിമയില്‍ ജെനീലിയയും ജോണ്‍ എബ്രഹാമും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. സിനിമയില്‍ ഇരുവരും വിവാഹിതരാകുന്ന സീനുണ്ട്. ഈ സീന്‍ ഷൂട്ട് ചെയ്യുന്നതിനിടെ അവിചാരിതമായി യഥാര്‍ത്ഥത്തില്‍ വിവാഹം നടന്നെന്നാണ് അന്ന് വന്ന റിപ്പോര്‍ട്ടുകള്‍. യഥാര്‍ത്ഥ പൂജാരിയാണ് വിവാഹ ചടങ്ങുകള്‍ നടത്തിയത്. പിന്നീടാണ് റിതേഷ് ദേശ്മുഖ് ജെനീലിയയെ വിവാഹം ചെയ്യുന്നെന്ന വാര്‍ത്ത പുറത്ത് വന്നത്. ഇതോടെ വിവാഹം നടത്തിയ പൂജാരി ഫോഴ്‌സിന്റെ പ്രൊഡ്യൂസര്‍ വിപുല്‍ അമൃത് ലാല്‍ ഷായുടെ ഓഫീസിലെത്തി പരാതിപ്പെട്ടു. താലി കെട്ടി, ഏഴ് തവണ വലംവെച്ച് എല്ലാ ചടങ്ങുകളോടെയും നടത്തിയ വിവാഹമാണ് ജെനീലിയുടേതും ജോണിന്റേതുമെന്നും അതിനാല്‍ ജെനീലിയക്ക് രണ്ടാമത് വിവാഹം ചെയ്യാനാകില്ലെന്നും ഇദ്ദേഹം വാദിച്ചു. എന്നാല്‍ നിര്‍മാതാവ് ഇത് പബ്ലിസിറ്റി സ്റ്റണ്ടായി കണ്ട് തള്ളിക്കളയുകയായിരുന്നു.