തെന്നിന്ത്യന്‍ നായിക സാമന്തയെയും നാഗചൈതന്യയെയും വീണ്ടും ഒരുമിക്കുന്നു എന്നത് വാര്‍ത്തകളില്‍ നിറയുകയാണ്. ഇരുവരും ഒരുമിച്ച് അഭിനയിച്ച യേ മായ ചേസവേ എന്ന തെലുങ്ക് ചിത്രമാണ് ഇപ്പോള്‍ റീ റിലീസിനൊരുങ്ങുന്നത് . 15 വര്‍ഷം മുന്‍പ് ഇറങ്ങിയ റൊമാന്റിക് ഡ്രാമ ചിത്രം ജൂലൈ 18നാണ് റീ റിലീസ് ചെയ്യുന്നതെന്നാണ് തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ചിത്രത്തിന്റെ പ്രൊമോഷനായി നാഗചൈതന്യയും സാമന്തയും ഒരുമിച്ചെത്തും എന്ന തരത്തില്‍ കഴിഞ്ഞ ദിവസം വാര്‍ത്തകള്‍ ഉയര്‍ന്നിരുന്നു. എന്നാലിപ്പോള്‍ അതില്‍ പ്രതികരണവുമായി നടി സാമന്ത രംഗത്തെത്തിയിരിക്കുകയാണ്.
നടിയുടെ പ്രതികരണം…..
‘ഇല്ല, ഞാന്‍ ആരുമായും യേ മായ ചേസവേ പ്രൊമോട്ട് ചെയ്യുന്നില്ല. വാസ്തവത്തില്‍, ഞാന്‍ സിനിമയെ പ്രൊമോട്ട് ചെയ്യാനേ ഉദ്ദേശിക്കുന്നില്ല. ഈ വാര്‍ത്ത എവിടെ നിന്നാണ് വരുന്നതെന്ന് എനിക്കറിയില്ല. ഒരുപക്ഷേ സിനിമയുടെ ആരാധകര്‍ക്ക് സിനിമയിലെ പ്രധാന ജോഡിയെ ഒരുമിച്ച് കാണാന്‍ ആഗ്രഹിക്കുന്നുണ്ടാകാം. പക്ഷേ പ്രേക്ഷകരുടെ പ്രതീക്ഷകള്‍ക്കനുസരിച്ച് നമുക്ക് ജീവിതം നയിക്കാന്‍ കഴിയില്ല’.
ഗൗതം വാസുദേവ് മേനോന്‍ സംവിധാനം ചെയ്ത് 2010ല്‍ പുറത്തിറങ്ങിയ യേ മായ ചേസവേ എന്ന ചിത്രം വിണ്ണൈ താണ്ടി വരുവായ എന്ന തമിഴ് സിനിമയുടെ തെലുങ്ക് റീമേക്കാണ്. എ.ആര്‍ റഹ്മാന്റെ സംഗീതവും കാര്‍ത്തിക്- ജെസ്സി പ്രണയകഥയും ഒന്നിക്കുന്ന ഈ ചിത്രം ഇന്നും ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്. പ്രിയപ്പെട്ട പ്രണയകഥ വീണ്ടും കാണാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍. ആദ്യമായി സാമന്തയും ചൈതന്യയും ഒന്നിച്ച് അഭിനയിച്ച ചിത്രം എന്ന പ്രത്യേകതയും യേ മായ ചേസവേ എന്ന ചിത്രത്തിനുണ്ട്.