മലയാള സിനിമയില്‍ എക്കാലവും മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷ മനസ്സുകളില്‍ നിറഞ്ഞുനില്‍ക്കുന്ന ഒരു നടനാണ് ഇന്ദ്രന്‍സ്. അടുത്തിടെ ഒരു പരിപാടിയില്‍ ഇന്ദ്രന്‍സ് അഭിനയിക്കാന്‍ ആഗ്രഹിച്ച കഥാപാത്രം ഏതാണെന്ന ആരാധകരുടെ ചോദ്യത്തിന് ബാഹുബലി എന്ന് താരം മറുപടി നല്‍കിയിരുന്നു. ഇപ്പോഴിതാ ഈ ആഗ്രഹം സാധിച്ചു കൊടുത്തിരിക്കുകയാണ് ആരാധകര്‍.
View this post on Instagram
എ.ഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് ‘കനവുകഥ’ എന്ന ഇന്‍സ്റ്റഗ്രാം പേജിലാണ് ഇന്ദ്രന്‍സിനെ ബാഹുബലിയായി അവതരിപ്പിച്ചിരിക്കുകയാണ്. ‘അമരേന്ദ്രന്‍സബലി’, ‘മുതിര്‍ന്നവര്‍ എന്തേലും ആഗ്രഹം പറഞ്ഞാല്‍ അതങ്ങു സാധിച്ചു കൊടുക്കണമെടാ ഉവ്വേ’ , ഇന്ദ്രുബലി എന്നൊക്കെയാണ് കമന്റുകള്‍. സോഷ്യല്‍ മീഡിയയില്‍ ഈ വീഡിയോ വൈറലായിരിക്കുകയാണ്.
















