നവാഗതനായ രാധേശ്യാം വി. സംവിധാനം ചെയ്യുന്ന പുത്തൻ ചിത്രം മധുര കണക്കിന്റെ ഒഫീഷ്യല്‍ ട്രെയ്‌ലര്‍ പുറത്ത് വിട്ട് അണിയറപ്രവർത്തകർ. എൻ എം മൂവീസിന്‍റെ ബാനറിൽ നസീർ എൻ എം നിർമ്മിക്കുന്ന ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം ഒരുക്കിയിരിക്കുന്നത് എ ശാന്തകുമാറാണ്.
റിട്ടയര്‍ ആയ ഒരു കണക്കധ്യാപകന്റെ ജീവിതത്തില്‍ സംഭവിക്കുന്ന കാര്യങ്ങളാണ് ചിത്രം പറയുന്നത്. ചിത്രത്തിൽ ഹരീഷ് പേരടി, ഇന്ദ്രന്‍സ്, ഹരീഷ് കണാരന്‍, സെന്തില്‍ കൃഷ്ണ, ഹരിഷ് പേരടിയുടെ മകന്‍ വിഷ്ണു പേരടി, ഹരി എന്നിവർ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. നിഷ സാരംഗ്, അഞ്ജന അപ്പുക്കുട്ടൻ, ദേവരാജൻ, പ്രദീപ് ബാലൻ, രമേശ് കാപ്പാട് എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. ചിത്രത്തിന്റെ ഛായാഗ്രഹണം എല്‍ദോ ഐസക്ക് നിര്‍വഹിക്കുന്നു.
സന്തോഷ് വര്‍മ്മ, നിഷാന്ത് കൊടമന എന്നിവര്‍ എഴുതിയ വരികള്‍ക്ക് പ്രകാശ് അലക്സ് സംഗീതം പകരുന്നു. ഹരിശങ്കര്‍, ജാസി ഗിഫ്റ്റ്, നിത്യ മാമ്മന്‍ എന്നിവരാണ് ചിത്രത്തിലെ ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്. എഡിറ്റിങ് അയൂബ് ഖാന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടർ പ്രശാന്ത് വി മേനോൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ഷാജി ഉമ്മൻ, പ്രൊഡക്ഷൻ മാനേജർ നിഷാന്ത് പന്നിയങ്കര.
STORY HIGHLIGHT: madura kanakku trailer
















