സൂര്യയെ നായകനാക്കി കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത ചിത്രമാണ് റെട്രോ. വലിയ പ്രതീക്ഷയോടെ എത്തിയ സിനിമയ്ക്ക് തിയേറ്ററില്‍ വിചാരിച്ച പോലുളള വിജയം നേടാന്‍ ആയില്ല. എന്നാല്‍ ചിത്രത്തിലെ ആക്ഷന്‍ സീനുകള്‍ക്കും സൂര്യയുടെ പ്രകടനത്തിനും മികച്ച അഭിപ്രായങ്ങളായിരുന്നു ലഭിച്ചത്. ഇപ്പോഴിതാ റെട്രോ സീരീസ് ആയി ഇറക്കാന്‍ പദ്ധതി ഉണ്ടായിരുന്നുവെന്ന് തുറന്ന് പറയുകയാണ് സംവിധായകാന്‍ കാര്‍ത്തിക് സുബ്ബരാജ്. ഗലാട്ട പ്ലസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു പ്രതികരണം.
കാര്‍ത്തിക് സുബ്ബരാജിന്റെ വാക്കുകള്‍…………
‘റെട്രോ ഒരു ലിമിറ്റഡ് വെബ് സീരീസായി പുറത്തിറക്കാന്‍ പ്ലാന്‍ ഉണ്ടായിരുന്നു. നാലോ അഞ്ചോ എപ്പിസോഡുള്ള, ഓരോ എപ്പിസോഡും 30 – 35 മിനിറ്റ് മാത്രം ദൈര്‍ഘ്യമുള്ള രീതിയില്‍ ഒരു മിനി സീരീസ്. സെക്കന്റ് ഹാഫിലെ ആ ആത്മീയതയും, കള്‍ട്ടും ലാഫ്റ്റര്‍ പോര്‍ഷനും എല്ലാം ചേര്‍ത്ത സീരിസായിരുന്നു മനസില്‍. ഈ ഒരു ഐഡിയ വന്നപ്പോള്‍ ഞാന്‍ നെറ്റ്ഫ്‌ലിക്‌സ് ടീമുമായി ചര്‍ച്ചകള്‍ നടത്തിയിരുന്നു. എന്നാല്‍ അവര്‍ അതിനോട് താല്പര്യം ഒന്നും കാണിച്ചിട്ടില്ല. ഞാന്‍ അത് വിട്ടിട്ടില്ല. ആ ചിന്തയുമായി മുന്നോട്ട് പോകാനും, എപ്പോഴെങ്കിലും ചെയ്യാനും താല്പര്യം ഉണ്ട്.
അതേസമയം, ഒടിടിയില്‍ മികച്ച പ്രതികരണമാണ് റെട്രോയ്ക്ക് ലഭിക്കുന്നത്. പൂജ ഹെഗ്‌ഡെ ആണ് ചിത്രത്തിലെ നായിക. ജോജു ജോര്‍ജ്, ജയറാം, കരുണാകരന്‍, നാസര്‍, പ്രകാശ് രാജ്, സുജിത്ത് ശങ്കര്‍, തരക് പൊന്നപ്പ, തമിഴ്, കൃഷ്ണകുമാര്‍ ബാലസുബ്രഹ്മണ്യന്‍, പ്രേം കുമാര്‍ എന്നിവരാണ് സിനിമയിലെ മറ്റ് കഥാപാത്രങ്ങള്‍.
















