ജൂണ്‍ ആറിനായിരുന്നു തെലുങ്ക് നടൻ നാഗാർജുനയുടെയും അമല അക്കിനേനിയുടെയും മകൻ അഖിൽ അക്കിനേനിയും സൈനബ് റാവ്ജിയും വിവാഹിതരായത്. ഹൈദരാബാദിലെ വസതിയില്‍വെച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്ത ചടങ്ങിലെ പ്രധാന ആകർഷണം തെന്നിന്ത്യന്‍ താരങ്ങളായ നാഗ ചൈതന്യയും ശോഭിത ധൂലിപാലയുമായിരുന്നു.
വിവാഹച്ചടങ്ങിനിടെ ആസ്വദിച്ച് ഭക്ഷണം കഴിക്കുന്ന ശോഭിതയുടെയും അത് കൗതുകത്തോടെ നോക്കിനില്‍ക്കുന്ന നാഗചൈതന്യയുടെയും മനോഹരമായ വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലൂടെ ശ്രദ്ധേയമാകുന്നത്. ചടങ്ങിലെ ഒരുവരുടെയും ചിത്രങ്ങളും വീഡിയോയും ഇതിനോടകം ആരാധകർ ഏറ്റെടുത്തു. ഇരുവരും തമ്മിലുള്ള കെമിസ്ട്രിയാണ് വിഡിയോയുടെ ആകര്‍ഷണം.
വിവാഹത്തിന് കാറ്ററിങ് നടത്തിയ യുവാവാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. നിരവധിപേരാണ് വീഡിയോക്ക് കമന്റുകളുമായി രംഗത്തെത്തിയത്. അഖിലിന്റെ വിവാഹത്തിന് എടുത്ത കുടുംബചിത്രം ശോഭിത സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിരുന്നു.
STORY HIGHLIGHT: naga chaitanya shobitha cute moments