രണ്ട് വർഷങ്ങൾക്ക് ശേഷം ബോളിവുഡിന്റെ പ്രിയ സൂപ്പർതാരം രൺവീർ സിംഗ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം ‘ധുരന്ധർ’ന്‍റെ പുതിയ അപ്ഡേറ്റ്റുമായി അണിയറപ്രവർത്തകർ. അദിത്യ ധർ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമായ ‘ധുരന്ധർ’ന്‍റെ ടീസർ ജൂലൈ 6ന് റൺവീർ സിംഗിന്റെ ജന്മദിനത്തിൽ പുറത്തിറക്കുമെന്നാണ് സൂചന. സ്പൈ ത്രില്ലറായി ഒരുങ്ങുന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ.
ചിത്രത്തിന്റെ 75 ശതമാനം ചിത്രീകരണം പൂർത്തിയായിട്ടുണ്ട്. രൺവീർ സിംഗിനെ കൂടാതെ സഞ്ജയ് ദത്ത്, ആർ. മാധവൻ, അക്ഷയ് ഖന്ന, അർജുൻ രാംപാൽ എന്നിവരും ചിത്രത്തിൽ ശക്തമായ വേഷങ്ങളിൽ എത്തുന്നു. അദിത്യ ധറിന്‍റെ ബി62 സ്റ്റുഡിയോസും ജിയോ സ്റ്റുഡിയോസും ചേർന്ന് നിർമ്മിക്കുന്ന ചിത്രം 2025 അവസാനത്തോടെ തിയേറ്ററുകളിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
‘ധുരന്ധർ’ ബോക്സ് ഓഫീസിൽ വൻ വിജയം നേടുമെന്നാണ് ആരാധകരും വിദഗ്ധരും പ്രതീക്ഷിക്കുന്നത്. ചിത്രത്തിലൂടെ ഗംഭീര തിരിച്ചുവരവ് നടത്താൻ ഒരുങ്ങുകയാണ് രൺവീർ സിംഗ്. ‘റോക്കി ഔർ റാണി കി പ്രേം കഹാനി’ക്ക് ശേഷം രൺവീർ സിംഗിന്‍റെ പുറത്തിറങ്ങുന്ന ആദ്യ ചിത്രം ആയിരിക്കും ‘ധുരന്ധർ’.
STORY HIGHLIGHT: dhurandhar movie
















