ചെറിയ മത്തി 1/2 kg
സവാള 1
പച്ച മുളക് 3
കറിവേപ്പില
മഞ്ഞൾ പൊടി 1/2 tsp
മുളകുപൊടി 2 tsp
മല്ലിപൊടി 1/2 tsp
വെളിച്ചെണ്ണ 4-5 tsp
ഉപ്പ്
ഒരു കറി ചട്ടി എടുത്ത് അതിലേക്കു കനം കുറച്ചറിഞ്ഞ സവാള, പച്ച മുളക്, കറിവേപ്പില, മല്ലിപൊടി, മഞ്ഞൾപൊടി, മുളകുപൊടി, ആവശ്യത്തിന് ഉപ്പ്, വെളിച്ചെണ്ണ, ഇതെല്ലാം ഇട്ട് കൈ കൊണ്ട് നന്നായി തിരുമ്മിയെടുക്കുക.
ഇതിലേക്ക് കഴുകി വൃത്തിയാക്കിയ മത്തി ചേർത്ത് നല്ലപോലെ കൂട്ടിയോജിപ്പിക്കുക.
ഇനി ഇതിലേക്ക് 4 tsp വെള്ളം ചേർത്ത് കൊടുക്കുക.
ഇനി ഇത് നമുക്ക് വേവിച്ചെടുക്കാം.
മത്തി നന്നായി വെന്തു വരുമ്പോൾ കുറച്ചു കറിവേപ്പില കൂടി ചേർത്ത് കൊടുക്കാം.
ഇനി വെള്ളമെല്ലാം വറ്റി നല്ല ഡ്രൈ ആയിതുടങ്ങിയാൽ തീ ഓഫ് ചെയ്യാം.
















