തെന്നിന്ത്യൻ നായിക സാമന്തയും നാഗചൈതന്യയും അഭിനയിച്ച സൂപ്പർഹിറ്റ് ചിത്രങ്ങളിൽ ഒന്നായിരുന്നു തെലുങ്ക് ചിത്രം യേ മായ ചേസവേ. ഇപ്പോഴിതാ ചിത്രം റീ റിലീസിന് ഒരുങ്ങുകയാണ്. ജൂലൈ 18നാണ് ചിത്രം റീ റിലീസിനൊരുങ്ങുന്നതെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്. യേ മായ ചേസവേയുടെ റീ റിലീസ് പ്രഖ്യാപനം മുതൽ ആരാധകർ അന്വേഷിച്ചത് ചിത്രത്തിന്റെ പ്രമോഷനായി സാമന്തയും നാഗചൈതന്യയും എത്തുമോ എന്നായിരുന്നു. എന്നാൽ ആ ചോദ്യത്തിനുള്ള ഉത്തരവുമായി എത്തിയിരിക്കുകയാണ് സാമന്ത.
ചിത്രത്തിന്റെ പ്രൊമോഷന് വേണ്ടി നാഗ ചൈതന്യയയുമായി ഒന്നിക്കില്ലെന്ന് സാമന്ത വ്യക്തമാക്കി. ‘യേ മായ ചേസവേ ആരുമായും ഞാൻ പ്രമോട്ട് ചെയ്യുന്നില്ല. ആ സിനിമ തന്നെ പ്രമോട്ട് ചെയ്യാൻ ഉദ്ദേശ്യമില്ല. എനിക്കറിയില്ല ഇതാരാണ് പറഞ്ഞ് പരത്തുന്നതെന്ന്. പ്രേക്ഷകർ അത് ആഗ്രഹിക്കുന്നുണ്ടാവാം. പക്ഷേ ആ ആഗ്രഹത്തിന് അനുസരിച്ച് ജീവിതം നയിക്കാൻ കഴിയില്ലല്ലോ.’ സാമന്ത പറഞ്ഞു.
ഗൗതം വാസുദേവ് മേനോന്‍ സംവിധാനം ചെയ്ത് 2010ല്‍ പുറത്തിറങ്ങിയ യേ മായ ചേസവേ, വിണ്ണൈ താണ്ടി വരുവായ എന്ന തമിഴ് സിനിമയുടെ തെലുങ്ക് റീമേക്കാണ്. യേ മായ ചേസവേയുടെ റീ റിലീസ് പ്രഖ്യാപനം ആരാധകരില്‍ വലിയ ആവേശമാണ് ഉണ്ടാക്കിയിരിക്കുന്നത്. എക്കാലത്തെയും പ്രിയപ്പെട്ട പ്രണയകഥ വീണ്ടും കാണാന്‍ കാത്തിരിക്കുകയാണെന്നാണ് ആരാധകര്‍.
story highlight: samantha reacts to promoting yeh maaya chesave