സിനിമാ സെറ്റിലെ ലഹരി ഉപയോഗത്തിനെതിരെ സിനിമ പ്രവര്‍ത്തകര്‍ സത്യവാങ്മൂലം നല്‍കണമെന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍. നടീനടന്മാര്‍ ഉൾപ്പെടെ എല്ലാ സിനിമാ പ്രവര്‍ത്തകര്‍ക്കും ഇത് ബാധകമാണെന്നും നിര്‍മാതാക്കളുടെ സംഘടന അറിയിച്ചു. ജൂൺ 26 മുതൽ ഈ രീതി നടപ്പിൽ വരുത്താനാണ് തീരുമാനം.
സിനിമയ്ക്കായുള്ള കരാറിനൊപ്പം സത്യവാങ്മൂലവും വാങ്ങും. നിലവിൽ അഭിനേതാക്കളിൽനിന്ന് മാത്രമാണ് സത്യവാങ്മൂലം വാങ്ങാൻ തീരുമാനിച്ചിരിക്കുന്നത്. അടുത്ത ഘട്ടത്തിൽ സാങ്കേതികപ്രവർത്തകരിൽ നിന്നും സത്യവാങ്മൂലം വാങ്ങും. സിനിമാ സെറ്റുകളിലെ ലഹരി ഉപയോഗം തടയുക എന്നതാണ് ഇതിലൂടെ മുന്നോട്ട് വെയ്ക്കുന്ന ലക്ഷ്യം.
‘സിനിമാ സെറ്റുകളിലെ ലഹരി ഉപയോഗം തടയുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. അഭിനേതാക്കൾ ലഹരി ഉപയോഗിക്കുന്നതു മൂലം പ്രൊഡക്ഷനുണ്ടാകുന്ന നഷ്ടം അവർ തന്നെ നികത്തണം. അച്ചടക്കലംഘനവും സെറ്റിൽ സമയത്ത് എത്താത്തതുമെല്ലാം പ്രശ്നമാണ്. ലഹരി ഉപയോഗിച്ച് ഒരാൾ പിടിയിലായാലും നിർമാതാവിന് നഷ്ടമുണ്ടാകും.’ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഭാരവാഹിയായ സിയാദ് കോക്കർ അറിയിച്ചു.
story highlight: producers association