ഒലിവ് എണ്ണ
ഒരു ടേബിൾസ്പൂൺ ഒലിവ് എണ്ണയിലേയ്ക്ക് ഒരു ടേബിൾസ്പൂൺ വെള്ളമൊഴിച്ചിളക്കി യോജിപ്പിക്കാം. ഇതിൽ ഒരു പഞ്ഞി മുഖക്കി മുഖം തുടയ്ക്കാം. തണുത്ത വെള്ളത്തിൽ കഴുകി കളയാം.
വെള്ളരി ക്ലെൻസർ
രണ്ട് ടേബിൾസ്പൂൺ വെള്ളരി നീരിലേയ്ക്ക് ഒരു ടേബിൾസ്പൂൺ കറ്റാർവാഴ ജെൽ ചേർത്തിളക്കി യോജിപ്പിക്കാം. ഇതിൽ ഒരു പഞ്ഞി മുക്കി മേക്കപ്പ് നീക്കം ചെയ്യാം.
പാൽ
പച്ച പാലാണ് ഇതിനായി ഉപയോഗിക്കേണ്ടത്. അത് ഉപയോഗിച്ച് മുഖം മൃദുവായി മസാജ് ചെയ്ത് മേക്കപ്പ് നീക്കം ചെയ്യാം.
ബേബി ഓയിൽ
ഒരൽപം ബേബി ഓയിൽ കൈയ്യിലെടുത്ത് മുഖത്ത് പുരട്ടി മസാജ് ചെയ്യാം. ഇത് മേക്കപ്പ് നീക്കം ചെയ്യുന്നതിന് ഗുണകരമാണ്.
വെളിച്ചെണ്ണ
കുറച്ച് വെളിച്ചെണ്ണ ഒരു ബൗളിലെടുത്ത് ചൂടാക്കാം. ചെറുചൂടോടെ അത് മുഖത്ത് പുരട്ടി മൃദുവായി മസാജ് ചെയ്ത് മേക്കപ്പ് തുടയ്ക്കാം. ശേഷം പഞ്ഞി ഉപയോഗിച്ച് അത് നീക്കം ചെയ്യാം.