മത്തി / ചാള /
തേങ്ങ 1/2 ഗ്ലാസ് കട്ടിയുള്ള പാൽ, 1 ഗ്ലാസ് നേർത്ത പാൽ
കുർക്കം 2 കഷണങ്ങൾ
ചെറുതായി 10
കറിവേപ്പില
പച്ചമുളക് 4
ഇഞ്ചി 1 ഇഞ്ച് കഷണം
മഞ്ഞൾ 1/2 ടീസ്പൂൺ
മുളകുപൊടി 1 ടീസ്പൂൺ
ഉപ്പ്
വെളിച്ചെണ്ണ
കറിവേപ്പില
മീൻ കറി വയ്ക്കുന്ന ചട്ടി എടുത്ത് അതിലേക്കു കുഞ്ഞുള്ളി, ഇഞ്ചി അരിഞ്ഞത്, കറി വേപ്പില, പച്ച മുളക്, മഞ്ഞൾ പൊടി, മുളകുപൊടി, കുറച്ചു ഉപ്പ്, കുടംപുളി( കുറച്ചു വെള്ളത്തിൽ ഇട്ട് കുതിർത്തി എടുക്കുക ),തേങ്ങയുടെ രണ്ടാം പാൽ, എന്നിവ ചേർത്ത് നന്നായി ഇളക്കി സ്റ്റവിൽ വെക്കുക.
കറി നന്നായി തിളച്ചു തുടങ്ങുമ്പോൾ അതിലേക്കു മീൻ കഷ്ണങ്ങൾ ഇട്ട് കൊടുക്കുക. ഇത് മൂടി വച്ച് വേവിക്കുക. മീൻ കഷ്ണങ്ങൾ വെന്തു കഴിഞ്ഞാൽ കറിയിൽ ചാറ് കൂടുതലാണെങ്കിൽ വറ്റിക്കുക. അതിനു ശേഷം ഇതിലേക്ക് ഒന്നാം പാൽ ചേർത്ത് തീ ഓഫ് ചെയ്യുക.കുഞ്ഞുള്ളിയും, കറിവേപ്പിലയും വെളിച്ചെണ്ണയിൽ ഒന്ന് മൂപ്പിച്ചു കറിയിലേക്ക് ചേർത്ത് കൊടുക്കുക.
















