ചിന്താമണി കൊലക്കേസ് എന്ന ചിത്രത്തിന് ശേഷം സുരേഷ് ഗോപി വക്കീൽ വേഷത്തിലെത്തുന്ന പ്രവീൺ നാരായണൻ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ജെ എസ് കെ- ജാനകി vs സ്റ്റേറ്റ് ഓഫ് കേരള. ചിത്രത്തിൽ സുരേഷ് ഗോപിയുടെ മകൻ മാധവ് സുരേഷ് ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ജെഎസ്‌കെയുടെ പ്രൊമോഷന്റെ ഭാഗമായി നല്‍കിയ അഭിമുഖത്തില്‍ മാധവ് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്.
താരപുത്രന്‍ എന്ന നിലയില്‍ എല്ലാംപറഞ്ഞുതരാന്‍ പിതാവ് കാണുമെന്ന ധാരണ എല്ലാവർക്കുമുണ്ടെന്നും എന്നാൽ ഒരു നടനെന്ന നിലയില്‍ എന്നെ വളര്‍ത്തിയെടുക്കുന്നതില്‍ അച്ഛന്‍ ഒരു സംഭാവനയും നല്‍കിയിട്ടില്ല എന്നും പറയുന്നു മാധവ്. അച്ഛനായിട്ട് ഒന്നും വന്ന് പറഞ്ഞുതരില്ല. ഉദാഹരണങ്ങള്‍ കാണിച്ചുതരും. ഒരു തിരിച്ചടി ഉണ്ടായപ്പോള്‍, എങ്ങനെ അതില്‍നിന്ന് തനിയെ പുറത്തുവന്നു എന്ന് അദ്ദേഹം കാണിച്ചുതന്നു. നടനെന്ന നിലയില്‍ എന്നെ വളര്‍ത്തിയെടുക്കുന്നതില്‍ അച്ഛന്‍ ഒരു സംഭാവനയും നല്‍കിയിട്ടില്ല. അതേസമയം, കണ്ടുപഠിക്കാന്‍ അദ്ദേഹം ഒരുപാട് ഉദാഹരണങ്ങള്‍ ഉണ്ടാക്കിവെച്ചിട്ടുണ്ടെന്നും മാധവ് പറഞ്ഞു.
അച്ഛനില്‍ നിന്ന് മാധവിന് കിട്ടിയ സ്വഭാവവിശേഷം എന്താണെന്ന് അവതാരകയുടെ ചോദ്യത്തിന് ദേഷ്യം എന്നായിരുന്നു മാധവ് നൽകിയ മറുപടി. ഒരു കോർട്ട് റൂം ത്രില്ലറായ ജെഎസ്‌കെ അതിശക്തമായ പ്രമേയമാണ് കൈകാര്യം ചെയ്യുന്നത്. അനുപമ പരമേശ്വരനാണ് ജെഎസ്‌കെയിൽ മുഖ്യവേഷത്തിലെത്തുന്നത്.
STORY HIGHLIGHT: madhav suresh talks