വെളിച്ചെണ്ണ -2 ടേബിൾ സ്പൂൺ
സവാള -2 എണ്ണം (കനം കുറച്ചരിഞ്ഞത്)
തക്കാളി -1 എണ്ണം
പച്ചമുളക് -2 എണ്ണം
ഉപ്പ് പാകത്തിന്
മഞ്ഞൾപൊടി -1/2 ടീസ്പൂൺ
മല്ലിപ്പൊടി -2 ടീസ്പൂൺ
മുളക്പൊടി -11/2 ടീസ്പൂൺ (എരിവനുസരിച്ചു)
പെരും ജീരകപ്പൊടി -1/4 ടീസ്പൂൺ
വെള്ളം ആവശ്യത്തിന്
കട്ടിയുള്ള തേങ്ങാപാൽ -1/2 കപ്പ്
പുഴുങ്ങിയ മുട്ട -4 എണ്ണം
തയ്യാറാക്കുന്ന വിധം
1. കുക്കർ അടുപ്പത്തു വെച്ചു വെളിച്ചെണ്ണ ഒഴിച്ച് ചൂടാവുമ്പോൾ സവാളയും പച്ചമുളകും ഉപ്പും ചേർത്തു നന്നായി വഴറ്റുക.എണ്ണ തെളിയുന്നത് വരെ സവാള വഴറ്റിയതിനു ശേഷം തക്കാളി ചേർത്തു തക്കാളി ഉടയുന്നത് വരെ വഴറ്റിയെടുക്കുക.
2. ഇനി ഇതിലേക്ക് മഞ്ഞൾപൊടിയും മുളക് പൊടിയും മല്ലിപ്പൊടിയും പെരുംജീരകപ്പൊടിയും ചേർത്തു മസാലയുടെയെല്ലാം പച്ചമണം മാറി വരുന്നത് വരെ വഴറ്റുക.
3. ഇനി 3/4 കപ്പ് വെള്ളം ചേർത്തു കുക്കർ അടച്ചു വെച്ച് 2 വിസിൽ വന്ന ശേഷം തീ ഓഫ് ചെയ്യാം.
4. ആവി പോയ ശേഷം കുക്കർ തുറന്ന് വെന്തു വന്ന സവാള ഒന്ന് ഉടച്ചു കൊടുക്കുക,കറിക്ക് നല്ല കട്ടി കിട്ടാനാണ് ഇങ്ങനെ ചെയ്യുന്നത്. പുഴുങ്ങിയ മുട്ട ഒന്ന് വരഞ്ഞു കൊടുത്തു കറിയിലേക്കു ചേർക്കുക ,എന്നിട്ട് തേങ്ങാപാൽ ചേർത്തു നന്നായി ചൂടാക്കുക.
മുട്ടക്കറി റെഡി..
















