നടന്‍ ജോജു ജോര്‍ജ് സംവിധായകനായി അരങ്ങേറിയ ചിത്രം ‘പണി’ ജര്‍മനിയിലെ പ്രശസ്തമായ സ്റ്റുട്ട്ഗാര്‍ട്ട് ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവലിലേക്ക് ഔദ്യോഗികമായി തെരഞ്ഞെടുക്കപ്പെട്ടു. ജൂലൈ 25ന് സിനിമ പ്രദര്‍ശിപ്പിക്കും.
50 ദിവസം തിയേറ്ററുകളില്‍, ഒടിടിയില്‍ 4 ഭാഷകളില്‍ ടോപ് ട്രെന്‍ഡിംഗ്, ഗൂഗിളില്‍ അഖിലേന്ത്യ എന്‍!റര്‍ടെയിന്‍മെന്റ് ട്രെന്‍ഡിംഗ് #2 ‘പണി’ വിജയ യാത്ര തുടരുന്നു. മാസ്സ് ആക്ഷനും, തീവ്രതയും നിറഞ്ഞ െ്രെകം റിവഞ്ച് ത്രില്ലര്‍, ‘പണി’ യിലൂടെ ജോജു സംവിധായകനായും എഴുത്തുകാരനായും പ്രേക്ഷകരെ കീഴടക്കി. ഒക്ടോബര്‍ 24 ന് ആയിരുന്നു ചിത്രത്തിന്റെ മലയാളം റിലീസ്. പിന്നാലെ തമിഴ് പതിപ്പ് നവംബര്‍ 22 നും കന്നഡ പതിപ്പ് നവംബര്‍ 29 നും റിലീസ് ചെയ്യപ്പെട്ടിരുന്നു. ഡിസംബര്‍ 13 ന് ചിത്രത്തിന്റെ തെലുങ്ക് പതിപ്പും പുറത്തെത്തി.
View this post on Instagram
അഭിനയ നായികയായ ചിത്രത്തില്‍ ഗായിക അഭയ ഹിരണ്‍മയി, പ്രശാന്ത് അലക്‌സ്, സുജിത് ശങ്കര്‍ തുടങ്ങി വന്‍ താരനിരയും കൂടാതെ അറുപതോളം പുതിയ താരങ്ങളും ചിത്രത്തില്‍ അഭിനയിച്ചിരുന്നു. ജോജുവിന്റെ തന്നെ പ്രൊഡക്ഷന്‍ കമ്പനിയായ അപ്പു പാത്തു പപ്പു പ്രൊഡക്ഷന്‍സിന്റെയും, എ ഡി സ്റ്റുഡിയോസിന്റെയും, ശ്രീ ഗോകുലം മൂവീസിന്റെയും ബാനറില്‍ എം റിയാസ് ആദം, സിജോ വടക്കന്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിച്ചിരിക്കുന്നത്. .
















