പ്രഭാസിന്റെ പുതിയ സിനിമ ദി രാജാ സാബിന്റെ വിശേഷങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വലിയ ചര്‍ച്ചയാണ് സൃഷ്ടിക്കുന്നത്. സിനിമയെക്കുറിച്ചുള്ള ഓരോ വിശേഷങ്ങളും വൈറലായി മാറിക്കൊണ്ടിരിക്കുകയാണ്. പ്രഖ്യാപനം മുതല്‍ ആരാധക ശ്രദ്ധ നേടിയ ചിത്രം ഹൊറര്‍ കോമഡി ജേണറിലാണ് ഒരുങ്ങുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ പുതിയ അപ്ഡേറ്റ് എത്തിയിരിക്കുകയാണ്. വ്യത്യസ്‍ത കാലഘട്ടങ്ങളിലൂടെ കഥ പറയുന്ന ചിത്രത്തിൽ മുത്തച്ഛനും പേരക്കുട്ടിയുമായി പ്രഭാസ് ഉണ്ടാകുമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്. 2025 ഡിസംബർ 5 ന് ചിത്രം തിയേറ്റർ റിലീസ് ചെയ്യും.
മാരുതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നിധി അഗര്‍വാള്‍, മാളവിക മോഹനന്‍, റിധി കുമാര്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. ക്രിസ്‌മസ് ഫെസ്‌റ്റിവൽ സീസൺ മുൻനിർത്തി പുറത്തിറങ്ങുന്ന ചിത്രം ബോക്‌സ് ഓഫീസിൽ ഒരു ചേഞ്ചർ ആകും എന്ന് തന്നെയാണ് പ്രതീക്ഷ. വേറിട്ട സ്‌റ്റൈലിലും സ്വാഗിലും ഇതുവരെ കാണാത്ത വേഷപ്പകർച്ചയുമായാണ് പ്രഭാസ് രാജാ സാബിൽ പ്രത്യക്ഷപ്പെടുക.
‘ഹൊറർ ഈസ് ദ ന്യൂ ഹ്യൂമർ’ എന്നതാണ് സിനിമയുടെ ടാഗ് ലൈൻ. ചിത്രത്തിന്റേതായി പുറത്തിറങ്ങുന്ന ഓരോ അപ്ഡേറ്റുകളും ആരാധകർ ഇരു കയ്യും നീട്ടിയാണ് സ്വീകരിക്കുന്നത്. സംഗീതം നിര്‍വഹിക്കുന്നത് തമൻ ആണ്.
STORY HIGHLIGHT: the raja saab movie update
















