താര സംഘടനയായ അമ്മയുടെ ജനറൽ ബോഡി യോഗം നാളെ കൊച്ചിയിൽ നടക്കും. യോഗത്തിൽ പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് ഉണ്ടാകും. പ്രസിഡന്‍റായി സ്ഥാനത്ത് മോഹൻലാൽ തുടരണമെന്ന് അഡ്ഹോക്ക് കമ്മിറ്റി ആവശ്യപ്പെടുമെന്നാണ് വിവരം. അഡ്ഹോക്ക് കമ്മിറ്റിയുടെ അവസാന യോഗത്തിൽ എടുത്ത തീരുമാനങ്ങളും നാളെ ജനറൽ ബോഡിയിൽ അവതരിപ്പിക്കും. മമ്മൂട്ടി ഒഴികെയുള്ള മറ്റ് അഭിനേതാക്കൾ യോഗത്തിൽ പങ്കെടുക്കും എന്നാണ് വിവരം.
സിനിമ സെറ്റുകളിലും താമസ സ്ഥലത്തും ലഹരി ഉപയോഗം വിലക്കി കൊണ്ടുള്ള കേരള പ്രൊഡ്യൂസഴ്സ് അസോസിയേഷന്റെ കത്ത് ജനറൽ ബോഡി ചർച്ച ചെയ്യും. ട്രഷററായ ഉണ്ണി മുകുന്ദനും ജനറൽ സെക്രട്ടറിയായ സിദ്ദിഖും രാജിവെച്ച സ്ഥാനങ്ങളിലേക്ക് പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കും.
സിനിമ മേഖലയെ ആരോപണങ്ങളുടെ മുൾമുനയിൽ നിർത്തിയ ഒരു വർഷത്തിന് ശേഷം നടക്കുന്ന ജനറൽ ബോഡി യോഗമാണിത്. കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് 27നാണ് സംഘടനയായ അമ്മയിൽ പ്രസിഡന്‍റായ മോഹന്‍ലാല്‍ ഉള്‍പ്പെടെ എല്ലാവരും കൂട്ടരാജി വെച്ച് ഭരണസമിതി പിരിച്ചുവിട്ടത്.
STORY HIGHLIGHT: amma general body meeting