കുടുംബ പ്രേക്ഷകരുടെ ഇഷ്ട താരം ധ്യാൻ ശ്രീനിവാസൻ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ഒരു വടക്കൻ തേരോട്ടം’. ചിത്രത്തിലെ ഇടനെഞ്ചിലെ മോഹം… എന്ന ഗാനത്തിൻ്റെ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി. ബിനുൻരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിലെ ഗാനത്തിന്റെ ലിറിക്കൽ വീഡിയോ സരിഗമ മ്യൂസിക്ക് ആണ് പുറത്തിറക്കിയത്. ബേണിയും അദ്ദേഹത്തിൻ്റെ മകൻ ടാൻസനും ചേർന്ന് ആദ്യമായി സംഗീതം നൽകുന്ന ഗാനമാണ് ഇത്.
അച്ഛനും മകനും ചേർന്ന് ആദ്യമായി സംഗീതം നൽകുന്നു എന്ന പ്രത്യേകത കൂടി ചിത്രത്തിലെ ഗാനങ്ങൾക്ക് ഉണ്ട്. ഓപ്പൺ ആർട്ട് ക്രിയേഷൻസിൻ്റെ ബാനറിൽ നിർമ്മിക്കുന്ന ചിത്രത്തിൻ്റെ രചന നവാഗതനായ സനു അശോകാണ് നിർവഹിച്ചിരിക്കുന്നത്. ചിത്രത്തിൽ ധ്യാനിൻ്റെ നായികയായി എത്തുന്നത് ദിൽന രാമകൃഷ്ണനാണ്.
പ്രമുഖ വിതരണ കമ്പനിയായ ഡ്രീം ബിഗ്ഗ് ഫിലിംസ് അധികം വൈകാതെ “ഒരു വടക്കൻ തേരോട്ടം” തിയേറ്ററിൽ എത്തിക്കും. കുടുംബ പ്രേക്ഷകർക്ക് ഇഷ്ടം തോന്നുന്ന തരത്തിലുള്ള ഫാമിലി എൻ്റർടെയ്നർ എന്ന് തോന്നിക്കുന്ന ചിത്രത്തിൻ്റെ ടീസർ നേരത്തെ ആരാധകർ ഏറ്റെടുത്തിരുന്നു. പവി കെ പവൻ ഛായാഗ്രഹണം നിർവ്വഹിക്കുന്ന ചിത്രത്തിൻ്റെ എഡിറ്റിങ് ജിതിൻ ഡി കെ. കോ പ്രൊഡ്യൂസേഴ്സ് സൂര്യ എസ് സുബാഷ്, ജോബിൻ വർഗ്ഗീസ്.
story highlight: oru vadakkan therottam movie