ലോകത്തെമ്പാടുമുള്ള സിനിമാപ്രേമികളെ ആവേശത്തിന്റെ മുൾമുനയിൽ നിർത്തിയ ചിത്രമായിരുന്നു ജീത്തു ജോസഫ് മോഹൻലാൽ കൂട്ടുകെട്ടിലൊരുങ്ങിയ ദൃശ്യം. മലയാളികൾ ഒന്നടങ്കം കാത്തിരുന്ന ചിത്രം ‘ദൃശ്യം 3’ യുടെ അപ്ഡേറ്റുമായി എത്തിയിരിക്കുകയാണ് മോഹൻലാലും ജീത്തുവും. ദൃശ്യം 3 യുടെ ചിത്രീകരണം ഒക്ടോബറിൽ ആരംഭിക്കുമെന്നാണ് പുറത്തുവരുന്ന അപ്ഡേറ്റ്.
കഴിഞ്ഞ കുറച്ചു നാളുകളായി ദൃശ്യം 3 യുമായി ബന്ധപ്പെട്ട ചർച്ചകൾ ആരാധകർക്കിടയിൽ സജീവമായി നടക്കുന്നുണ്ട്. ഇപ്പോഴിതാ ഉയർന്ന എല്ലാ ചോദ്യങ്ങൾക്കും ഉള്ള ഉത്തരവുമായി എത്തിയിരിക്കുകയാണ് ചിത്രത്തിന്റെ നിർമാതാക്കളായ ആശിർവാദ് സിനിമാസ്. ‘കാമറ വീണ്ടും ജോർജ്ജ്കുട്ടിയിലേക്ക് തിരിയുന്നു. ഭൂതകാലം ഒരിക്കലും നിശബ്ദമായിരിക്കില്ല’ എന്ന ക്യാപ്ഷനോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വീഡിയോയിൽ ജീത്തു ജോസഫിനൊപ്പം മോഹൻലാലിനെയും ആന്റണി പെരുമ്പാവൂരിനെയും കാണാം.
View this post on Instagram
മോഹൻലാൽ -ജിത്തു ജോസഫ് കൂട്ടുകെട്ടിലിറങ്ങിയ ദൃശ്യത്തിന്റെ ആദ്യ ഭാഗം പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ചപ്പോൾ രണ്ടാം ഭാഗവും ചിത്രത്തിനുണ്ടായി. ജീത്തു ജോസഫ് തിരക്കഥ എഴുതി സംവിധാനം ചെയ്‌ത ചിത്രത്തിൽ മോഹൻലാലിന് പുറമേ മീന, അൻസിബ ഹസൻ, എസ്‌തർ അനിൽ, ആശാ ശരത്, ഇർഷാദ്, റോഷൻ ബഷീർ, അനീഷ് ജി മേനോൻ, കുഞ്ചൻ, കോഴിക്കോട് നാരായണൻ നായർ, പി ശ്രീകുമാർ, ശോഭ മോഹൻ, കലാഭവൻ റഹ്‌മാൻ, കലാഭവൻ ഹനീഫ്, ബാലാജി ശർമ, സോണി ജി സോളമൻ, പ്രദീപ് ചന്ദ്രൻ, അരുൺ എസ് , ആന്റണി പെരുമ്പാവൂർ തുടങ്ങിയവർ ചിത്രത്തിൽ വേഷമിട്ടിരുന്നു.
story highlight: drishyam 3 movie update
















