മുകൾവംശത്തിന്റെ രുചികലവറയെ കുറിച്ച് ഇനി ലോകം സംസാരിക്കും. ശില്‍പ്പചാതുരിയുടെ കാവ്യാത്മകതയും പാചകത്തിന്‍റെ നിധികള്‍ വിളമ്പുന്ന ഒരു ഭൂതകാല പാരമ്പര്യമുള്ള നഗരത്തെ യുണെസ്‌കോ ഔദ്യോഗികമായി പാചകകലയുടെ സര്‍ഗാത്മക നഗരമായി അടയാളപ്പെടുത്തിയിരിക്കുന്നു. അതെ യുനെസ്‌കോയുടെ സര്‍ഗാത്മക നഗര ശൃംഖലയില്‍ 350മത്തെ നഗരമായി ലഖ്നൗ ഇടം പിടിച്ചിരിക്കുന്നു. 2004ലാണ് യുണെസ്‌കോ സര്‍ഗാത്മക നഗര ശൃംഖല ആവിഷ്ക്കരിച്ചത്. സാഹിത്യം, സംഗീതം, ചലച്ചിത്രം, കരകൗശലം, ഭക്ഷണം തുടങ്ങി വിവിധ മേഖലകളിലെ സാംസ്‌കാരിക നൂതനതയും പൈതൃകവും പ്രോത്സാഹിപ്പിക്കാന്‍ ലക്ഷ്യമിട്ടാണ് ഇത്തരത്തിലൊരു ഉദ്യമത്തിന് യുണെസ്‌കോ തുടക്കം കുറിച്ചത്.
ലഖ്നൗവിന്റെ പാചക പാരമ്പര്യം ചെറുതല്ല.. നവാബുമാരുടെ കബാബ് രാജ്യം മുഴുവൻ പ്രസിദ്ധമാണ്. കേവലം കബാബും ബിരിയാണിയും മാത്രമല്ല ലഖ്‌നൗവിനെ യുണെസ്‌കോ ഭൂപടത്തില്‍ അടയാളപ്പെടുത്താന്‍ കാരണം.