ഇൻഡിഗോ വിമാനം അടിയന്തരമായി ലാൻഡ് ചെയ്തു. ഗുവഹത്തി ചെന്നൈ വിമാനം ഇറക്കിയത് ബെംഗളൂരുവിൽ. വിമാനത്തിൽ മതിയായ ഇന്ധനം ഉണ്ടായിരുന്നില്ല. 168 യാത്രക്കാർ ആയിരുന്നു വിമാനത്തിൽ ഉണ്ടായിരുന്നത്. വിമാനം സമയത്ത് ചെന്നൈയിൽ ഇറക്കാൻ കഴിഞ്ഞില്ല. ശേഷം ഇന്ധനം കഴിയാറായി എന്ന് പൈ ലറ്റ് അറിയിച്ചതിനെ തുടർന്ന് ബെംഗളൂരു ഇറക്കി. ഇന്ധനം കുറവായതിനെത്തുടര്‍ന്ന് പൈലറ്റ് മെയ് ഡേ സന്ദേശം നൽകിയതായി അധികൃതരെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു.
പൈലറ്റിനെയും സഹ പൈലറ്റിനെയും ജോലിയിൽ നിന്ന് മാറ്റി നിർത്തിയിട്ടുണ്ട്. യാത്രക്കാരെല്ലാവരും സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു. ചെന്നൈയില്‍ തന്നെ വിമാനമിറക്കാന്‍ പൈലറ്റ് രണ്ടാമതൊരു ശ്രമം നടത്തിയില്ല. പകരം ബെംഗളൂരുവിലേക്ക് പറക്കാന്‍ തീരുമാനിച്ചുവെന്നുമാണ് റിപ്പോര്‍ട്ട്. ദുരന്ത സന്ദേശം ലഭിച്ചതിനെത്തുടര്‍ന്ന്, എടിസി ഓണ്‍-ഗ്രൗണ്ട് സ്റ്റാഫ് അംഗങ്ങളെ അറിയിച്ചു, അവര്‍ ഉടന്‍ തന്നെ നടപടി സ്വീകരിച്ചു. മെഡിക്കല്‍, ഫയര്‍ ഉദ്യോഗസ്ഥര്‍ സ്ഥലത്തുണ്ടായിരുന്നു.
STORY HIGHLIGHT : indigo flight emergency landing bengaluru
















