ഒരു പാൻ വച്ച് അതിലോട്ടു ഓയിൽ ചേർക്കുക ഇതിലോട്ടു കുനുകുനെ അറിഞ്ഞ സവാള ചേർക്കുക . ഇത് ബ്രൗൺ നിറമാകുമ്പോൾ ഇതിലോട്ടു പച്ച മുളക് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർക്കുക . ഇത് മൂത്തു വരുമ്പോൾ ഇതിലോട്ടു മസാലകൾ ചേർക്കുക . മസാലകൾ മൂത്തു വരുമ്പോൾ ഇതിലോട്ടു കഷ്ണങ്ങളാക്കി വച്ച ഉരുള കിഴങ്ങു ചേർക്കുക . ഒന്ന് ഇളക്കിച്ചേർത്തതിന് ശേഷം കട്ടികുറഞ്ഞ തേങ്ങ പാൽ ചെര്ക്കുക. ഉരുളക്കിഴങ്ങു വേവുന്നത് വരെ മൂടി വക്കുക . ആവശ്യത്തിന് ഉപ്പുകൂടി ചേർത്തുകൊടുക്കുക .
ഉരുളക്കിഴങ്ങു വെന്തതിനു ശേഷം ഇതിലെക്കു പുഴുങ്ങി വച്ച മുട്ട ചേർക്കുക . 2 മിനിറ്റ് കഴിയുമ്പോൾ കട്ടിയുള്ള തേങ്ങാപാൽ ചേർക്കുക . ഇത് ചേർത്ത് ചൂടായിവരുമ്പോൾ തീ ഓഫ് ചെയ്യുക . ഫ്രൈ ചെയ്ത സവാള കറിവേപ്പില എന്നിവ ചേർത്തു garnish ചെയ്യുക .
















