ചേരുവകൾ
കയമ അരി -2 കപ്പ്
നെയ്യ് -1 1/2 ടേബിൾ സ്പൂൺ
വെളിച്ചെണ്ണ -1 ടേബിൾ സ്പൂൺ
സവാള -1 എണ്ണം (കനം കുറച്ചു നീളത്തിൽ അരിഞ്ഞത് )
അണ്ടിപ്പരിപ്പ്,ഉണക്കമുന്തിരി
ഉപ്പ് പാകത്തിന്
വെള്ളം -2 കപ്പ്
ഏലക്കായ -4 എണ്ണം
ഗ്രാമ്പു -4 എണ്ണം
കറുവ പട്ട -2 ഇഞ്ച് കഷ്ണം മുറിച്ചത്
1. കുക്കർ സ്റ്റോവിൽ വെച്ചു ചൂടാവുമ്പോൾ നെയ്യും വെളിച്ചെണ്ണയും ഒഴിച്ചു സവാള അരിഞ്ഞത് ചേർത്തു വഴറ്റുക. പിന്നെ അണ്ടിപ്പരിപ്പും മുന്തിരിയും ചേർത്തു വറുക്കുക.ഗോൾഡൻ കളർ ആകുമ്പോൾ ഗാർണിഷിങ്ങിന് വേണ്ടി കുറച്ചു സവാളയും അണ്ടിപ്പരിപ്പും മുന്തിരിയും കോരി മാറ്റി വെക്കുക.
2. ഇനി ഇതിലേക്ക് കഴുകി ഊറ്റി വെച്ച അരി ചേർത്തു ഒന്ന് വറുത്തെടുക്കുക.എന്നിട്ട് ഇതിലേക്ക് പട്ട ഗ്രാമ്പു ഏലക്ക ഇവ ചേർത്തു തിളച്ച വെള്ളവും പാകത്തിന് ഉപ്പും ചേർത്തു ഇളക്കി കുക്കർ അടച്ചു വെച്ചു ഒരു വിസിൽ വന്നാൽ തീ ഓഫ് ചെയ്യാം.
നന്നായി ആവി നിൽക്കുന്ന പുതിയ കുക്കർ ഒക്കെ ആണെങ്കിൽ 5 മിനുട്ടിന് ശേഷം ആവി കളഞ്ഞു തുറക്കാവുന്നതാണ്.
തുറന്നാൽ ഉടനെ തന്നെ വേറൊരു പാത്രത്തിലേക്ക് മാറ്റി മാറ്റി വെച്ച ഉള്ളി പൊരിച്ചതും അണ്ടിപ്പരിപ്പും മുന്തിരിയും എല്ലാം ചേർത്തു വിളമ്പാം.
















