തമിഴ് സിനിമയിലെ ഏറ്റവും ജനപ്രിയമായ നടന്മാരിൽ ഒരാളാണ് ദളപതി വിജയ്. താരത്തിന്റെ 51-ാം പിറന്നാളിന് ആരാധകര്‍ക്ക് ആഘോഷിക്കാന്‍ ‘ജനനായക’ന്റെ ടീസര്‍ എത്തി. ആദ്യ ഗര്‍ജനമെന്ന പേരിലാണ് അണിയറ പ്രവര്‍ത്തകര്‍ കാക്കിയിട്ട വിജയ്‌യെ അരാധകര്‍ക്ക് മുന്‍പില്‍ അവതരിപ്പിച്ചത്. വിജയ്‌യുടെ രാഷ്ട്രീയ പ്രവേശനത്തിന് മുന്നോടിയായി അഭിനയിക്കുന്ന അവസാന ചിത്രമാണ് ‘ജനനായകൻ’. എച്ച് വിനോദാണ് സംവിധാനം നിര്‍വഹിക്കുന്നത്.
‘ഒരു യഥാര്‍ത്ഥ നേതാവിന്റെ ഉദയം അധികാരത്തിനു വേണ്ടിയല്ല, മറിച്ച് ജനങ്ങള്‍ക്ക് വേണ്ടിയാണ്’ എന്നെഴുതി കാണിച്ചുകൊണ്ടാണ് ടീസര്‍ തുടങ്ങുന്നത്. പിന്നാലെ ആരാധകരെ ആവേശം കൊള്ളിക്കുന്ന വിധത്തില്‍ മാസ് ലുക്കില്‍ കാക്കി വേഷത്തില്‍ വിജയ്‌യെ പരിചയപ്പെടുത്തുന്നു.
എച്ച് വിനോദാണ് ജനായകന്റെ സംവിധായകന്‍. അനിരുദ്ധ് ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം. ബോബി ഡിയോള്‍, പൂജാ ഹെഡ്‌ഗെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോന്‍, നരേന്‍, പ്രിയാമണി, മമിതാ തുടങ്ങി വമ്പന്‍ താരനിരയാണ് ചിത്രത്തിലുള്ളത്. കലാ മൂല്യമുള്ളതും നിലവാരമുള്ളതുമായ സിനിമകള്‍ നിര്‍മിച്ച വെങ്കട്ട് കെ നാരായണ ആണ് കെ വി എന്‍ പ്രൊഡക്ഷന്റെ പേരില്‍ ജനനായകന്‍ നിര്‍മിക്കുന്നത്.
വിജയ്‌യുടെ പ്രിയപ്പെട്ട മൂന്ന് സംവിധായകരായ ബോയ്‌സെന്ന് വിശേഷിപ്പിക്കപ്പെടുന്ന ലോകേഷ് കനകരാജ്, അറ്റ്‌ലി, നെല്‍സണ്‍ എന്നിവര്‍ ജനനായകനിലെ ഒരു ഗാന രംഗത്ത് ഉണ്ടാകും എന്നും സൂചനയുണ്ട്. ചിത്രത്തില്‍ വിജയ് പാടുന്ന ഒരു ഗാനം വണ്‍ ലാസ്റ്റ് സോംഗ് എന്ന പേരില്‍ ചിത്രത്തിലുണ്ടാകുമെന്നും റിപ്പോര്‍ട്ടുണ്ട്. ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.
ഛായാഗ്രഹണം സത്യന്‍ സൂര്യന്‍, ആക്ഷന്‍ അനില്‍ അരശ്, ആര്‍ട്ട് : വി സെല്‍വ കുമാര്‍, കൊറിയോഗ്രാഫി ശേഖര്‍, സുധന്‍, ലിറിക്‌സ് അറിവ്, കോസ്റ്റ്യൂം പല്ലവി സിംഗ്, പബ്ലിസിറ്റി ഡിസൈനര്‍ ഗോപി പ്രസന്ന, മേക്കപ്പ് നാഗരാജ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ വീര ശങ്കര്‍, പി ആര്‍ ഓ ആന്‍ഡ് മാര്‍ക്കറ്റിംഗ് കണ്‍സള്‍ട്ടന്റ് പ്രതീഷ് ശേഖര്‍ എന്നിവരാണ്.
വിജയ്‌യുടെ കരിയറിലെ 69-ാം ചിത്രമാണ് ജനനായകന്‍. അടുത്ത വര്‍ഷം ജനുവരി 9ന് ചിത്രം തിയറ്ററുകളിലെത്തും.