വീട്ടിൽ സുലഭമായ ചെറിയ ചേരുവകൾ ഉപയോഗിച്ച് ഹെർബൽ ഹെയർ ഡൈ തയ്യാറാക്കി സൂക്ഷിക്കാം. ഇവ ഏറെ നാൾ ഉപയോഗിക്കുകയും ചെയ്യാം. മുടിക്ക് നിറം നൽകുന്നതിനോടൊപ്പം തിളക്കമുള്ളതാക്കി തീർക്കുന്നതിനും ഇത്തരം ഉത്പന്നങ്ങൾ സഹായിക്കും.
ചേരുവകൾ
ചിരട്ട
മഞ്ഞൾപ്പൊടി
തയ്യാറാക്കുന്ന വിധം
ചിരട്ടയുടെ ഉള്ളിൽ കർപ്പൂരം വെച്ച് കത്തിക്കാം. നന്നായി കത്തി ചാരമായി വരുമ്പോൾ അത് തണുക്കാൻ വെയ്ക്കാം. ഇതേസമയം ഒരു ഇരുമ്പ് ചീനച്ചട്ടി അടുപ്പിൽ വെച്ച് ഒരു ടേബിൾസ്പൂൺ മഞ്ഞൾപ്പൊടി ഇട്ട് നന്നായി ചൂടാക്കാം.
മഞ്ഞൾപ്പൊടിയുടെ നിറം മാറുന്നതു വരെ ഇളക്കിക്കൊടുക്കാം. തണുത്ത ചിരട്ട കരി മിക്സിയിൽ പൊടിച്ചെടുക്കാം. മഞ്ഞൾപ്പൊടിയും ചിരട്ട കരിയും പ്രത്യേകം കുപ്പികളിലാക്കി സൂക്ഷിക്കാം. ആവശ്യാനുസരണം ഉപയോഗിക്കാം.