കഴിഞ്ഞ വർഷം ഹമാസ് തടവിലാക്കിയ മൂന്ന് ബന്ദികളുടെ മൃതദേഹം കണ്ടെടുത്തതായി ഇസ്രയേല്‍ പ്രതിരോധ സേന അറിയിച്ചു. ഇസ്രയേല്‍ സൈന്യം ഗാസ മുനമ്പില്‍ നടത്തിയ തിരച്ചിലിലാണ് ജോനാഥന്‍ സമെറാനോ, ഒഫ്ര കെയ്ദര്‍, ഷേ ലെവിന്‍സണ്‍ എന്നിവരുടെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.
ഒക്ടോബര്‍ ഏഴിന് ഹമാസ് നടത്തിയ ആക്രമണത്തില്‍ 1,200-ഓളം പേർ കൊല്ലപ്പെടുകയും 251 പേരെ ബന്ദികളാക്കുകയും ചെയ്തു. ഇതേത്തുടര്‍ന്നാണ് ഇസ്രയേലും പലസ്തീനും തമ്മിലുള്ള സംഘര്‍ഷം അതിരൂക്ഷമായത്. എന്നാൽ വെടിനിര്‍ത്തല്‍ കരാറുകളുടെയും മറ്റ് അനുനയ ശ്രമങ്ങളുടെയും ഭാഗമായി പകുതിയിലധികം ബന്ദികളെ ഹമാസ് വിട്ടുനല്‍കിയിരുന്നു. ഇസ്രയേല്‍ നടത്തിയ ആക്രണത്തില്‍ ഇതുവരെ 55,000-ലധികം പലസ്തീനികള്‍ കൊല്ലപ്പെട്ടെന്നാണ് റിപ്പോര്‍ട്ട്.
ഒരുവശത്ത് ഹമാസ് പിടിച്ചടക്കിയ ബന്ദികളെ തിരികെക്കൊണ്ടുവരാനും മറുവശത്ത് ഇറാനെതിരായ ക്യാമ്പയിനും പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അറിയിച്ചു.
STORY HIGHLIGHT: bodies of 3 hostages found
















