ആമിര്‍ ഖാൻ നായകനായി എത്തിയ ചിത്രമാണ് സിത്താരെ സമീൻ പര്‍. ഒടിടി റിലീസ് വേണ്ടെന്ന് വച്ച് തിയറ്ററുകളിലേക്ക് മാത്രമായാണ് സിത്താരെ സമീൻ പര്‍ എത്തിച്ചിരിക്കുന്നത്. ഒരു സ്പോർട്സ് കോമഡി ജേർണറിൽ ഒരുങ്ങി എത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തെ പ്രശംസിച്ച് എത്തിയിരിക്കുകയാണ് മഹേഷ് ബാബു.
‘സിത്താരെ സമീൻ പർ, എത്ര തിളക്കമാർന്ന സിനിമ. സിനിമ നിങ്ങളെ ചിരിപ്പിക്കും, കരയിപ്പിക്കും, കയ്യടിപ്പിക്കും. ആമിർ ഖാന്റെ എല്ലാ ക്ലാസിക്കുകളെയും പോലെ, മുഖത്ത് ഒരു വലിയ പുഞ്ചിരിയോടെ നിങ്ങൾ തിയേറ്ററിന് പുറത്തേക്ക് പോകും.’ മഹേഷ് ബാബു എക്സിൽ കുറിച്ചു. ആമിർ ഖാന്റെ ഗംഭീര തിരിച്ചുവരവാണ് ഈ ചിത്രമെന്നാണ് പ്രതികരണങ്ങൾ. സ്പാനിഷ് ചിത്രമായ ‘ചാമ്പ്യൻസ്’ എന്ന സിനിമയുടെ റീമേക്കാണ് ‘സിതാരേ സമീൻ പർ’.
ആര്‍ എസ് പ്രസന്ന സംവിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ദിവ്യ നിധി ശർമ്മ ആണ്. ബാസ്കറ്റ്ബോൾ കോച്ചിന്റെ വേഷത്തിലാണ് ആമിർ ഖാൻ ചിത്രത്തിൽ എത്തുന്നത്. ആമിർ ഖാനൊപ്പം ജെനീലിയ ദേശ്മുഖും ചിത്രത്തിൽ ഒരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. ശങ്കർ – എഹ്സാൻ – ലോയ് ആണ് സംഗീതം.
STORY HIGHLIGHT: sitaare zameen par