ഐസ്ക്രീം ചേർന്ന ഫ്രൂട്ട് സലാഡ് ഇഷ്ടമല്ലാത്ത കുട്ടികളും മുതിർന്നവരും ഉണ്ടാവില്ല. എല്ലാവരുടെയും ഇഷ്ടവിഭവങ്ങളിൽ ഒന്നാണിത്. എന്നാൽ വീട്ടിൽ എളുപ്പത്തിൽ തയ്യാറാക്കിയാലോ ഒരു അടിപൊളി കസ്റ്റാർഡ് ഫ്രൂട്ട് സാലഡ്.
ചേരുവകൾ
- പാൽ – ഒരു ലിറ്റർ
- വാനില കസ്റ്റർഡ് പൗഡർ – 4 ടീസ്പൂൺ
- ആപ്പിൾ – 1കപ്പ്
- മാതളം – 1കപ്പ്
- മുന്തിരിങ്ങ – 1കപ്പ്
- മാമ്പഴം – 1കപ്പ്
- പഞ്ചസാര – 5 ടീസ്പൂൺ
- ഫ്രൂട്ട് എസെൻസ്
തയ്യാറാക്കുന്ന വിധം
ഒരു ലിറ്റർ പാലിൽ നിന്നും കസ്റ്റാർഡ് കലക്കുന്നതിനായി കുറച്ചു പാൽ മാറ്റി വച്ച ശേഷം അടുപ്പ് കത്തിച്ച് ബാക്കിയുള്ള പാൽ ഒരു പാത്രത്തിലേക്ക് ഒഴിച്ച് പഞ്ചസാര ചേർത്ത് തിളപ്പിക്കുക. ഇനി ഇതിലേക്ക് കസ്റ്റാർഡ് പൗഡർ മാറ്റിവച്ച പാലിലേക്ക് ചേർത്ത് നന്നായി യോജിപ്പിക്കുക. ശേഷം ഇതിലേക്ക് ചേർത്തിളക്കുക. ശേഷം തീ കുറച്ച് വയ്ക്കുക. ഈ മിക്സ് കുറുകി വരുമ്പോൾ തീ ഓഫ് ചെയ്യുക. ശേഷം തണുക്കാൻ വയ്ക്കുക. തണുത്ത കസ്റ്റർഡ് മിക്സിലേക്ക് എല്ലാം പഴങ്ങളും ചേർത്ത് അല്പം ഫ്രൂട്ട് എസെൻസും ചേർത്ത് ഫ്രിഡ്ജിൽ വച്ച് തണുപ്പിച്ച് കഴിക്കുക.
STORY HIGHLIGHT : fruit salad with custard
















