മലയാള സിനിമയിലേക്ക് വന്ന പുത്തൻ താരോദയം ആണ് സുരേഷ് ഗോപിയുടെ മകനായ മാധവ് സുരേഷ് ജെ എസ് കെ എന്ന സിനിമയിലൂടെ അച്ഛൻ ഒപ്പം മികച്ച രീതിയിൽ തന്നെ ഒരു കരിയർ പടുത്തുയർത്താൻ മാധവിനു സാധിക്കുമെന്നാണ് പ്രേക്ഷകരോട്ടരും വിചാരിക്കുന്നത് വളരെ മികച്ച രീതിയിൽ തന്നെ സിനിമയെ സമീപിക്കുവാനും താരത്തിന് സാധിച്ചിട്ടുണ്ട് ഇപ്പോൾ മാധവിനെ കുറിച്ച് നടിയായ അനുപമ പരമേശ്വരൻ പറയുന്ന ചില കാര്യങ്ങളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്
മാധവ് വളരെ നല്ല ഒരാളാണ് എന്ന് എനിക്ക് തോന്നിയിട്ടുണ്ട്. ഒരു സിനിമ നടൻ എന്ന രീതിയിൽ തന്നെ കഴിവുകൾ കൂടുതൽ മെച്ചപ്പെടുത്തണമെന്ന് ആഗ്രഹിക്കുന്നതായി തോന്നിയിട്ടുണ്ട് സംവിധായകൻ ഉദ്ദേശിക്കുന്ന ലെവലിലേക്ക് വന്നില്ലെങ്കിൽ കൂടുതൽ നന്നാക്കണമെന്ന് ഒരു ചിന്തയാണ് എപ്പോഴും മനസ്സിലുള്ളത് അത് വളരെ നല്ല ഒരു രീതിയായി എനിക്ക് തോന്നിയിട്ടുണ്ട് മാത്രമല്ല മോശം കാര്യങ്ങൾ കണ്ടാൽ അപ്പോൾ തന്നെ പ്രതികരിക്കുന്ന ഒരു ശീലവും അദ്ദേഹത്തിനുണ്ട്
വളരെ നല്ല രീതിയിലുള്ള ഒരു സ്വഭാവമാണ് മാധവിനുള്ളത് എന്ന് അനുപമ പറയുകയും ചെയ്യുന്നുണ്ട് അനുപമയുടെ വാക്കുകൾ വളരെ വേഗമാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്.