നായകനായയും വില്ലനായുമൊക്കെ മലയാള സിനിമയുടെ മുന്‍ നിരയിലുളള താരമാണ് ജോജു ജോര്‍ജ്. മലയാളത്തിനപ്പുറം തമിഴിലും നടന്‍ തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. അടുത്തിടെ ഇറങ്ങിയ സൂപ്പര്‍ സ്റ്റാര്‍ ചിത്രങ്ങളായ റെട്രോയിലും, തഗ് ലൈഫിലും ജോജു പ്രധാന വേഷങ്ങള്‍ ചെയ്തിരുന്നു. ഇപ്പോഴിതാ മമ്മൂട്ടിയ്ക്കൊപ്പം രാജാധിരാജ എന്ന സിനിമയില്‍ പ്രവര്‍ത്തിച്ച അനുഭവം പങ്കുവെക്കുകയാണ് നടന്‍.ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു നടന്റെ പ്രതികരണം.
ജോജുവിന്റെ വാക്കുകള്‍……
‘എന്നെ ശ്രദ്ധിച്ചിട്ടുണ്ട് മമ്മൂക്ക. എനിക്ക് ആകെ മമ്മൂക്കയുമായിട്ടുള്ള പരിചയം ഒരു ഗുഡ് മോണിങ്ങും ഒരു ഗുഡ് നൈറ്റ് പറയുന്നതുമാണ്. ഗുഡ് നൈറ്റ് പറയാന്‍ വേണ്ടി പോയി നില്‍ക്കും. അതുപോലെ ഒരു ഗുഡ് മോണിങ് പറയണമെങ്കില്‍ അദ്ദേഹം കാറില്‍ കേറുമ്പോള്‍ അവിടെ പോയി പറയാം എന്നൊക്കെ വിചാരിക്കും. ആകെ ഉള്ള കമ്മ്യൂണിക്കേഷന്‍ അതാണ്. അങ്ങനെ തുടങ്ങി എവിടെയൊക്കെ എന്നെ കുഴപ്പമില്ല എന്ന് തോന്നിയിട്ട് മമ്മൂക്ക ഒരുപാട് സ്ഥലത്ത് എന്നെ റെക്കമെന്റ് ചെയ്തിട്ടുണ്ട്. അപ്പോഴും ഈ ഗുഡ് മോണിങ് ഗുഡ്നൈറ്റ് ബന്ധമേ ഉള്ളു. അതില്‍ നിന്നുകൊണ്ട് പുള്ളി നമ്മളെ പരിഗണിച്ചിട്ടുണ്ട്. രാജാധിരാജ എന്ന സിനിമയില്‍ ഞാന്‍ അഭിനയിക്കാന്‍ വരുമ്പോള്‍ എനിക്ക് സീന്‍ അഭിനയിക്കാന്‍ പറ്റാതെ നില്‍ക്കുകയാണ്. ആ സമയത്ത് പുള്ളി വന്ന് എന്നെ മാറ്റി നിര്‍ത്തി ‘ ഇങ്ങനെ പറ, അങ്ങനെ പറ’എന്നൊക്കെ പറഞ്ഞ് ഒരോ സജഷന്‍സ് തന്നത്. അങ്ങനെയാണ് ആ സീന്‍ റെഡിയായിട്ട് ഞാന്‍ ചെയ്തത്. ആദ്യകാലഘട്ടങ്ങളിലൊക്കെ വളരെ വലിയ സപ്പോര്‍ട്ടീവായിരുന്നു അദ്ദേഹം. ആ പരിഗണന കിട്ടുക എന്നത് ഒരു വലിയ ഭാഗ്യമാണ്.’
















