കുബേര, ഹാപ്പി ഡേയ്‌സ്, ഫിദാ തുടങ്ങി നിരവധി ഹിറ്റ് സിനിമകള്‍ ഒരുക്കിയ സംവിധായകനാണ് ശേഖര്‍ കമ്മുല. ഇപ്പോഴിതാ തെലുങ്ക് താരം വിജയ് ദേവരകൊണ്ടയെക്കുറിച്ച് അദ്ദേഹം പറഞ്ഞ വാക്കുകളാണ് ചര്‍ച്ചയാകുന്നത്.
ശേഖര്‍ കമ്മുല പറഞ്ഞത്….
‘വിജയ് ദേവരകൊണ്ടയുടെ സിനിമകള്‍ വലിയ ഹിറ്റാകണമെന്ന് എനിക്ക് ആഗ്രഹമുണ്ട്. ഒരുപാട് പൊട്ടന്‍ഷ്യല്‍ ഉള്ള അഭിനേതാവാണ് അയാള്‍. ലൈഫ് ഈസ് ബ്യൂട്ടിഫുള്‍ എന്ന ആദ്യ സിനിമയില്‍ നിന്ന് ഇന്നത്തെ നിലയില്‍ അദ്ദേഹം എങ്ങനെയാണ് എത്തിയതെന്ന് എനിക്കറിയാം. അത് തുടരണമെന്നാണ് എന്റെ ആഗ്രഹം. ഒരു സിനിമ പാരമ്പര്യവുമില്ലാതെയാണ് അദ്ദേഹം ഈ നിലയില്‍ എത്തിയത് അതുകൊണ്ട് തന്നെ വിജയ്യുടെ സിനിമകള്‍ ഹിറ്റാകണം’.
ജേഴ്സി എന്ന സിനിമയ്ക്ക് ശേഷം ഗൗതം തന്നൂരി ഒരുക്കുന്ന കിങ്ഡം ആണ് ഇനി പുറത്തിറങ്ങാനുള്ള വിജയ് ചിത്രം. ചിത്രം ജൂലൈയില്‍ തിയേറ്ററില്‍ എത്തുമെന്നാണ് പ്രതീക്ഷ. വമ്പന്‍ കാന്‍വാസില്‍ ഒരു ആക്ഷന്‍ ചിത്രമാണ് കിങ്ഡം.
വിജയ് ദേവരകൊണ്ട, ഭാഗ്യശ്രീ ബോര്‍സ്, രുക്മിണി വസന്ത് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അനിരുദ്ധാണ് ചിത്രത്തിന്റെ സംഗീതം. സിത്താര എന്റര്‍ടെയ്‌മെന്റും ഫോര്‍ച്യൂണ്‍ 4 ഉം ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലാണ് തിയേറ്ററുകളിലെത്തുക.