മമ്മൂട്ടിയെ നായകനാക്കി തോമസ് സെബാസ്റ്റ്യന്‍ സംവിധാനം ചെയ്ത 2008ല്‍ പുറത്തിറങ്ങിയ സിനിമയാണ് മായാബസാര്‍. രാഹുല്‍ രാജ് ആയിരുന്നു സിനിമയ്ക്കായി സംഗീതം നല്‍കിയത്. ചിത്രത്തിലെ ‘മിഴിയില്‍’ എന്ന ഗാനത്തിന് ഇന്നും വലിയ ജനപ്രീതിയുണ്ട്. ഈ ഗാനത്തിനെക്കുറിച്ച് മനസുതുറക്കുകയാണ് രാഹുല്‍ രാജ്.
രാഹുല്‍ രാജിന്റ വാക്കുകള്‍….
‘മിഴിയില്‍’ എന്ന ആ പാട്ടില്‍ മമ്മൂക്ക നടന്ന് വരുന്നത് ഒരു അഴകാണ്. അതിലെ ഏറ്റവും ബെസ്റ്റ് ഭാഗം കലാഭവന്‍ മണി പാട്ടിനിടയില്‍ നടന്ന് വരുന്നതാണ്. ആ ഷോട്ട് ഒരുപാട് തവണ ഞാന്‍ റീവൈന്‍ഡ് അടിച്ച് കണ്ടിട്ടുണ്ട്. അത് എഡിറ്റിന്റെ മികവ് കൂടിയാണ്. ആ നടന്ന് വരുന്നത് കട്ട് ചെയ്ത് ഒന്നുകൂടി കാണിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ ആ നോട്ടവും ചിരിയും നമ്മുടെ നെഞ്ചില്‍ തറയ്ക്കും. ഒന്ന് കെട്ടിപ്പിടിക്കാന്‍ തോന്നും. ഇതെല്ലാം കൂടി ചേര്‍ന്നാണ് ആ പാട്ടിനോട് ആളുകള്‍ക്ക് ഒരിഷ്ടം വന്നതെന്ന് തോന്നുന്നു’.
മമ്മൂട്ടി, കലാഭവന്‍ മണി, രാജന്‍ പി. ദേവ്, ടിസ്‌ക ചോപ്ര, യാമിനി ശര്‍മ്മ , ഷീല കൗര്‍, ലാലു അലക്‌സ്, സുരാജ് വെഞ്ഞാറമൂട്, എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍. ടി എ റസാഖ് ആയിരുന്നു സിനിമയ്ക്കായി തിരക്കഥ ഒരുക്കിയത്. അയ്ങ്കാരന്‍ ഇന്റര്‍നാഷണലും അഖില്‍ ഫിലിംസും ചേര്‍ന്നാണ് സിനിമ നിര്‍മിച്ചത്.