മലയാള സീരിയല്‍ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് അപ്‌സര. ബിഗ് ബോസ് മലയാളം സീസണ്‍ 6 ലെ മത്സരാര്‍ത്ഥി എന്ന നിലയിലും അപ്‌സര ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. ഭര്‍ത്താവ് ആല്‍ബിയും താനും പിരിഞ്ഞാണ് താമസിക്കുന്നത് എന്ന വാര്‍ത്തകളോട് രൂക്ഷഭാഷയില്‍ പ്രതികരിച്ച് അപ്‌സര അടുത്തിടെ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ വെറൈറ്റി മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ താരം ഇക്കാര്യങ്ങളെ കുറിച്ച് വിശദീകരിക്കുകയാണ്.
അപ്‌സരയുടെ വാക്കുകള്‍….
‘എന്റെ വ്യക്തിജീവിതത്തിലെ നല്ല കാര്യങ്ങള്‍ പുറത്തു കാണിക്കാനാണ് ഇഷ്ടം. ഞാന്‍ പറയുന്നത് മാത്രം നിങ്ങള്‍ അറിഞ്ഞാല്‍ മതി. അല്ലാതെ ഞാന്‍ പോലും ചിന്തിക്കാത്ത കാര്യങ്ങള്‍ ഊഹിച്ച് പറയരുത്. എനിക്കുമുണ്ട് ഒരു കുടുംബം. എന്നെക്കുറിച്ചുള്ള ഒരു വ്യാജവാര്‍ത്ത കണ്ട് ഒരാഴ്ച ഞാന്‍ കട്ടിലില്‍ നിന്നും എഴുന്നേറ്റിട്ടില്ല. വെഡ്ഡിങ്ങ് റിംഗ് കയ്യില്‍ കാണാത്തതുകൊണ്ട് ഞാന്‍ ഡിവോഴ്‌സ് ആയി എന്നു പറഞ്ഞു പരത്തിയവരുണ്ട്. ‘
‘ഒരു ചാനല്‍ ഉണ്ട്, ഞാന്‍ സ്വപ്നത്തില്‍ പോലും ചിന്തിക്കാത്ത കാര്യങ്ങളാണ് അവര്‍ പറയുന്നത്. എന്നെങ്കിലും നേരിട്ട് കണ്ടാല്‍ നിങ്ങള്‍ എന്താണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത് എന്ന് ചോദിക്കണം. റീച്ച് ആയിരിക്കാം ഉദ്ദേശിക്കുന്നത്. മറ്റൊരാളുടെ ഇമോഷന്‍ വിറ്റ് റീച്ച് ഉണ്ടാക്കണോ? കാരണം, ഞാന്‍ അനുഭവിക്കുന്ന മാനസിക സംഘര്‍ഷം എനിക്കു മാത്രമേ മനസിലാകൂ’.