നടൻ ആമിർ ഖാൻ രാഷ്ട്രപതി ഭവനിൽ വെച്ച് ഇന്ത്യൻ പ്രസിഡൻ്റ് ദ്രൗപതി മുർമുവുമായി കൂടിക്കാഴ്ച നടത്തി. തൻ്റെ ചിത്രമായ ‘സിത്താരെ സമീൻ പർ’ൻ്റെ പ്രത്യേക പ്രദർശനവും അദ്ദേഹം നടത്തി.
പ്രസിഡന്റ് മുർമുവിന്റെ ഔദ്യോഗിക എക്സ് ഹാൻഡിലിൽ താരത്തോടൊപ്പമുള്ള ഒരു ചിത്രവും പങ്കിട്ടു. “പ്രശസ്ത ചലച്ചിത്ര നിർമ്മാതാവും നടനുമായ ശ്രീ ആമിർ ഖാൻ രാഷ്ട്രപതി ഭവനിൽ പ്രസിഡൻ്റ് ദ്രൗപതി മുർമുവിനെ സന്ദർശിച്ചു” എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പോസ്റ്റ് ചെയ്തത്.
2007-ൽ പുറത്തിറങ്ങിയ ഖാന്റെ ‘താരേ സമീൻ പർ’ എന്ന ചിത്രത്തിന്റെ ആത്മീയ പിൻഗാമിയാണ് ‘സിതാരേ സമീൻ പർ’ . ജെനീലിയ ദേശ്മുഖിനൊപ്പം അരോഷ് ദത്ത, ഗോപി കൃഷ്ണ വർമ്മ, സംവിത് ദേശായി, വേദാന്ത് ശർമ്മ, ആയുഷ് ബൻസാലി, ആശിഷ് പെൻഡ്സെ, ഋഷി ഷഹാനി, ഋഷഭ് ജെയിൻ, നമൻ മിശ്ര, സിമ്രാൻ മങ്കേഷ്‌കർ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.
‘ശുഭ് മംഗൾ സാവ്ധാൻ’ സംവിധാനം ചെയ്ത ആർ എസ് പ്രസന്നയാണ് ‘സിതാരേ സമീൻ പർ’ സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് ദിവ്യ നിധി ശർമ്മയാണ്. 2018-ൽ പുറത്തിറങ്ങിയ സ്പാനിഷ് സ്‌പോർട്‌സ്-ഡ്രാമയായ ‘കാമ്പിയോൺസ്’ എന്ന ചിത്രത്തിന്റെ റീമേക്കാണ് ഇത്. ഖാൻ, അപർണ പുരോഹിത്, ബി ശ്രീനിവാസ് റാവു, രവി ഭഗ്ചന്ദ്ക എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.