പുത്തൻ ലുക്കിൽ തമിഴ് സൂപ്പർ താരം അജിത്ത്. തല മൊട്ടയടിച്ച താരത്തിന്റെ ഫോട്ടോകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത്. നടന്റെ പുതിയ ലുക്ക് കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകർ.
AK at Spa Francochamps circuit, Belgium preparing for the 3rd round of GT4 European series coming weekend#ajithkumar #ajithkumarracing #akracing #GT4 #europeanseries #weekendracing #racing pic.twitter.com/nXksEJZUdc
— Ajithkumar Racing (@Akracingoffl) June 24, 2025
ബാർസലോണയിൽ നിന്നുള്ള ചിത്രമാണിത് എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. യൂറോപ്യൻ റേസിങ് പര്യടനത്തിനുള്ള ഒരുക്കങ്ങളിലാണിപ്പോൾ അജിത്. അതേസമയം, എകെ 64 ആണ് അജിത്തിന്റേതായി അണിയറയിൽ ഒരുങ്ങുന്ന ചിത്രം.
ആദിക് രവിചന്ദർ സംവിധാനം ചെയ്ത ‘ഗുഡ് ബാഡ് അഗ്ലി’യാണ് അജിത്തിന്റേതായി അടുത്ത് റിലീസ് ചെയ്ത സിനിമ. ചിത്രം ബോക്സ്ഓഫിസിലും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.