ആദ്യം പച്ചമാങ്ങ നന്നായി കഴുകിയെടുത്തു തിളച്ച വെള്ളത്തിലേക്കിട്ട് ഉപ്പും ചേർത്തു പച്ചമാങ്ങയുടെ തൊലി കളർ മാറുമ്പോൾ എടുക്കുക.(മാങ്ങ വെന്തു പോവരുത്)ഈ മാങ്ങ ചൂടാറിയതിനു ശേഷം മാങ്ങയുടെ 2 സൈഡ് അണ്ടിയിൽ നിന്നും വേർപെട്ടു പോവാതെ കട്ട് ചെയ്ത് വെയിലത്ത് വെക്കുക.രണ്ടാമത്തെ ദിവസം വെയിൽ കൊള്ളിക്കുന്നതിനു മുന്പായി മാങ്ങയിൽ ഉപ്പ് പുരട്ടുക. എന്നിട്ട് നാലോ അഞ്ചോ ദിവസം വെയിലത്തു (വെയിലിന്റെ ചൂട് അനുസരിച്ചു)ഉണക്കുക.
മഞ്ഞൾപൊടി,കാശ്മീരി മുളക് പൊടി,കുരുമുളക് പൊടി,ഉലുവയും കടുകും ജീരകവും വറുത്തു പൊടിച്ചത്,കായപ്പൊടി ,ഉപ്പ് ഇവയെല്ലാം കൂടി മിക്സ് ചെയ്ത് മസാല റെഡിയാക്കുക.ഉണക്കിയ മാങ്ങ വിനാഗിരിയിൽ മുക്കിയെടുത്തിട്ട് ഈ മസാല കോട്ട് ചെയ്യുക.എല്ലാ ഭാഗത്തും മസാല ആക്കിയ ശേഷം ഒരു കുപ്പിയിൽ ആക്കി അടച്ചു വെച്ച് സൂക്ഷിക്കാം.മൂന്നോ നാലോ മാസം കഴിഞ്ഞിട്ടേ ഇത് ഉപയോഗിക്കൂ..അപ്പോഴേക്കും മാങ്ങ ഒക്കെ സോഫ്റ്റായി മസാലയൊക്കെ പിടിച്ചു വരും.
കറിയൊന്നും ഇല്ലെങ്കിലും ചോറിലേക്ക് മാങ്ങയിലെ ഈ മസാല മതി, തൈരിൽ ചാലിച്ച് കഴിച്ചാലും സൂപ്പറാ
















