ചേരുവകൾ
ഇൻസ്റ്റന്റ് കോഫി പൗഡർ -2 ടീസ്പൂൺ
ജെലാറ്റിൻ -2 ടീസ്പൂൺ
ബ്രൗൺ ഷുഗർ -3 ടീസ്പൂൺ
ചൂട് വെള്ളം -300മില്ലി (2 വലിയ ഗ്ലാസ്സിലേക്ക് സെറ്റ് ചെയ്യാനുള്ള അളവ്)
പാൽ
ഫ്രഷ് ക്രീം
കൺടെൻസ്ഡ് മിൽക്ക്
1. ആദ്യം ഒരു പാത്രത്തിലേക്ക് കോഫി പൗഡറും പഞ്ചസാരയും ജലാറ്റിനും ഇട്ട് അതിലേക്ക് ചൂടുവെള്ളം ഒഴിച്ച് നന്നായി മിക്സ് ചെയ്യുക.
2. ഇതൊന്നു ചൂടാറി വന്നതിനു ശേഷം ഗ്ലാസിന്റെ പകുതി ഒഴിച്ച് സെറ്റ് ആവാനായി ഫ്രിഡ്ജിൽ വെക്കുക.മൂന്നോ നാലോ മണിക്കൂർ വെച്ചാൽ സെറ്റാവും(പെട്ടെന്ന് സെറ്റ് ആവണമെങ്കിൽ ഫ്രീസറിൽ വെക്കാം)
3. പാലും ഫ്രഷ്‌ക്രീമും മധുരത്തിനാവശ്യമായ കൺടെൻസ്ഡ് മിൽക്കും മിക്സ് ചെയ്ത് വെക്കുക.
ഇത് സെറ്റായി വന്നിട്ടുള്ള കോഫിയുടെ മുകളിൽ ഒഴിക്കുക.
4. സെർവ് ചെയ്യുന്ന സമയത്താണ് പാലിന്റെ മിക്സ് ഒഴിക്കേണ്ടത്. എന്നിട്ട് സ്പൂൺ വെച്ചിട്ട് മിക്സ് ചെയ്ത് കഴിക്കാം.കോഫി ജെല്ലി പാലിൽ ചെറിയ പീസായി മിക്സ് ആയി വരും.
ഇതാണ് ജാപ്പാനീസ് ജെല്ലി കോഫി
















